Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNewsമകളോട് മോശമായി...

മകളോട് മോശമായി പെരുമാറി : അക്രമിയുടെ മുഖത്തടിച്ച്‌ അമ്മ

പത്തനംതിട്ട : സ്കൂൾ വിദ്യാർഥിനിയായ മകളോട് ബസ്സിൽ വച്ച് മോശമായി പെരുമാറിയ അക്രമിയുടെ മുഖത്തിടിച്ച്‌ അമ്മ.പത്തനംതിട്ട ഏനാത്താണ് ഇന്നലെ വൈകുന്നേരം സംഭവം നടന്നത്‌. അടികിട്ടിയ അടൂർ മുണ്ടപ്പള്ളി സ്വദേശി രാധാകൃഷ്ണ പിള്ളയുടെ മൂക്കിന്റെ പാലം പൊട്ടി.

സ്കൂളിൽനിന്ന് ബസിൽ വീട്ടിലേക്ക് വരികയായിരുന്ന പെൺകുട്ടിയെ ഇയാൾ ശല്യപ്പെടുത്തുകയും കുട്ടി ഫോണിലൂടെ പറഞ്ഞതനുസരിച്ച് എത്തിയ അമ്മ രാധാകൃഷ്ണനെ ചോദ്യം ചെയ്യുകയും ചെയ്തു .രാധാകൃഷ്ണൻ അമ്മയോടും മകളോടും അസഭ്യം പറയുകയും അക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇരുവരും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയും അമ്മ ഇയാളുടെ മുഖത്തടിക്കുകയുമായിരുന്നു. അടിയുടെ ആഘാതത്തിൽ രാധാകൃഷ്ണന്റെ മൂക്കിന്റെ പാലം പൊട്ടി. രാധാകൃഷ്ണ പിള്ള മദ്യലഹരിയിലായിരുന്നു. ഇയാൾക്കെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയെ മുറിവേൽപ്പിച്ചു ; ആയമാർ അറസ്റ്റിൽ

തിരുവനന്തപുരം : ശിശുക്ഷേമസമിതിയില്‍ രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് ആയമാരെ പോലീസ് അറസ്റ്റ് ചെയ്‌തു.ആയമാരായ അജിത , മഹേശ്വരി, സിന്ധു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് കുട്ടിയെ ഉപദ്രവിച്ചത്...

കോഴഞ്ചേരി  പഴഞ്ഞിയിൽ വാസുദേവക്കുറുപ്പ്  അന്തരിച്ചു

കോഴഞ്ചേരി : അരനൂറ്റാണ്ടോളം ദേശീയ പ്രസ്ഥാനങ്ങളുടെ കോഴഞ്ചേരിയിലെ നേതൃത്വമായിരുന്ന കോഴഞ്ചേരി  പഴഞ്ഞിയിൽ വാസുദേവക്കുറുപ്പ് ( 64) (അമ്പോറ്റി കോഴഞ്ചേരി ) അന്തരിച്ചു. രാഷ്ട്രീയ സ്വയം സേവക സംഘത്തിലൂടെ പൊതു പ്രവർത്തനത്തിലെത്തി അയ്യപ്പ സേവാ സമാജം...
- Advertisment -

Most Popular

- Advertisement -