Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsജില്ലയിൽ കന്നുകാലികളിൽ...

ജില്ലയിൽ കന്നുകാലികളിൽ ബ്രൂസെല്ലോസിസ് രോഗം പടരുന്നതായി മൃഗസംരക്ഷണ വകുപ്പ്

പത്തനംതിട്ട : ജില്ലയിൽ കന്നുകാലികളിൽ ബ്രൂസെല്ലോസിസ് രോഗം പടരുന്നതായി മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.ഇത് പടരാതിരിക്കാൻ മൃഗങ്ങൾക്ക് വാക്സിനേഷൻ നൽകി തുടങ്ങിയെന്നും അധികൃതർ പറഞ്ഞു.

ഓമല്ലൂർ പഞ്ചായത്തിൽ വാക്സിനേഷൻ ആരംഭിച്ചു. പശു കിടാങ്ങൾക്കും വാക്സിനേഷൻ നൽകണമെന്ന് അധികൃതർ നിർദേശിച്ചു. സൗജന്യമായാണ് വാക്സിനേഷൻ നൽകുന്നത്.

ക്ഷീര സംഘങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവരുടെ ഉടമസ്ഥതയിലുള്ള കന്നുകാലികൾക്കും വാക്സിൻ വിതരണം ചെയ്യും. ഇതിന് സമീപത്തെ മൃഗാശുപത്രികളെ സമീപിക്കാവുന്നതാണ്.

രോഗമുള്ള പശുക്കളെ വളർത്തുന്നവർക്കും പാൽ ഉപയോഗിക്കുന്നവർക്കും ബ്രൂസെല്ലോസിസ് രോഗം വരാൻ സാധ്യതയേറെയാണ്. കേരളത്തിൽ ഇതുവരെ 2 പേർക്ക് ഈ രോഗം സ്ഥിരീകരിച്ചതായും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ അശ്വതി, മീന ഭരണി, കാർത്തിക ഉത്സവത്തിന് കൊടിയേറി.  ദേവസ്വം പ്രസിഡന്റ് വി.കെ. മുരളീധരൻ നായർ  കൊടിയേറ്റ് കർമ്മം നിർവഹിച്ചു.  സെക്രട്ടറി ജി. മനോജ് കുമാർ, ഖജാൻജി...

മതിൽഭാഗം ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ മീനഭരണി പൊങ്കാല മഹോത്സവം

തിരുവല്ല: മതിൽഭാഗം ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ മീനഭരണി പൊങ്കാല മഹോത്സവം നടന്നു. ക്ഷേത്ര മേൽശാന്തി കുളങ്ങരമഠം ടി.ജി. ശങ്കരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് പൊങ്കാല ചടങ്ങുകൾ നടന്നത്. മഹേഷ് നമ്പൂതിരി കുളങ്ങരമഠം സഹകാർമ്മികത്വം വഹിച്ചു. ക്ഷേത്രത്തിലെ...
- Advertisment -

Most Popular

- Advertisement -