പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഇടുക്കിയിലും ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ ഉപദ്വീപില്‍ പൊതുവെ സാധാരണ നിലയിലുള്ള മഴ ലഭിക്കും.
എന്നാല്‍ ഇത് സംസ്ഥാനത്തുടനീളം ഒരുപോലെ ആയിരിക്കില്ലെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മണ്‍സൂണിനെ അപേക്ഷിച്ച് തുലാവര്‍ഷത്തിന്റെ സ്വഭാവം കൂടുതല്‍ പ്രവചനാതീതവും പ്രാദേശികവുമാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദങ്ങളുടെയും ചുഴലിക്കാറ്റുകളുടെയും സഞ്ചാരപഥത്തെ ആശ്രയിച്ചായിരിക്കും കേരളത്തിലെ തുലാവര്‍ഷ ലഭ്യത.
എന്നാൽ പകല്‍ സമയത്തെ താപനില സാധാരണ നിലയേക്കാള്‍ ഉയര്‍ന്നുനില്‍ക്കാന്‍ സാധ്യതയുണ്ട്. തുലാവര്‍ഷത്തില്‍ സാധാരണയായി ഉച്ചയ്ക്ക് ശേഷമോ രാത്രിയിലോ ആയിരിക്കും ഇടിമിന്നലോടു കൂടിയ മഴ ഉണ്ടാകുക.





