Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsKozhencherryരണ്ട് സംഘങ്ങൾ...

രണ്ട് സംഘങ്ങൾ തമ്മിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

കോഴഞ്ചേരി : കടമ്മനിട്ടയിൽ 2 സംഘങ്ങൾ തമ്മിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് 7 പേരെ അറസ്റ്റ് ചെയ്തതായി ആറന്മുള പൊലീസ് അറിയിച്ചു. ഈ മാസം 18 ന് കടമ്മനിട്ട ആമപ്പാറയ്ക്കൽ ഭാഗത്ത് നടന്ന സംഘട്ടനവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് നടന്നത്. സംഘർഷത്തിൽ വീടുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടം സംഭവിച്ചു.

കടമ്മനിട്ട ആമപ്പാറക്കൽ പ്രസാദ് (മായക്കണ്ണൻ – 20), കടമ്മനിട്ട ഇളപ്പുങ്കൽ കുറ്റിയിൽ അനന്തുകുമാർ (22), വെട്ടിപ്രം തോമച്ചേരിയിൽ സച്ചിൻ സുരേഷ് (20), കടമ്മനിട്ട പൂവണ്ണുംമൂട് പ്ലാക്കോട്ട് വീട്ടിൽ രഞ്ജിത് (കുട്ടു -30), കടമ്മനിട്ട മാർത്തോമ്മാ പള്ളിക്ക് സമീപം മുളന്തറ വീട്ടിൽ സോബിൻ ബാബു (30),കടമ്മനിട്ട കല്ലേലി മുക്ക് വഴിത്താനത്ത് തടത്തിൽ രാജേഷ് (പക്രു – 26), കടമ്മനിട്ട ആ മപ്പാറക്കൽ സനൽ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു.

സംഭവത്തിൽ  കോളജ് വിദ്യാർഥികൾ ഉൾപ്പെടെ 12 ഓളം പേരെയും ആറോളം വാഹനങ്ങളും തിരിച്ചറിഞ്ഞതായും, ഉടൻ പിടികൂടുമെന്നും ആറന്മുള എസ് എച്ച് ഒ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വൈദ്യുതി നിയന്ത്രണം: ഒരു ദിവസം കൊണ്ട് 200 മെഗാവാട്ട് കുറഞ്ഞുവെന്ന് വൈദ്യുതി മന്ത്രി

തിരുവനന്തപുരം :വൈദ്യുതി നിയന്ത്രണം ഫലം കണ്ടുവെന്നും സംസ്ഥാനത്ത് ഒരു ദിവസം കൊണ്ട് വൈദ്യുതി ഉപഭോഗത്തിൽ 200 മെഗാവാട്ടിന്റെ കുറവുണ്ടായെന്നും വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി. വന്‍കിട വ്യവസായികളില്‍ ചെറിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് വൈദ്യുതി നിയന്ത്രണം...

ജില്ല കളക്ടറുടെ ഇടപെടല്‍ ; ഭിന്നശേഷിക്കാരുടെ നിരാമയ ഹെല്‍ത് കാര്‍ഡ് പുതുക്കി തുടങ്ങി

ആലപ്പുഴ :  ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസിന്റെ ഇടപെടലില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഹെല്‍ത് കാര്‍ഡ് പുതുക്കി ലഭിച്ചു. പൂന്തോപ്പ് അസീസി സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ 22 വയസ്സുകാരി ജി. രാജലക്ഷ്മി,...
- Advertisment -

Most Popular

- Advertisement -