Tuesday, July 7, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത്‌ പരക്കെ...

സംസ്ഥാനത്ത്‌ പരക്കെ മഴ : വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത്‌ ശക്തമായ മഴ തുടരുന്നു.വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.കണ്ണൂർ, കാസർകോട്, ജില്ലകളിൽ ഓറഞ്ച് അലർട്ടും എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രഫഷനൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.ദേവികുളം താലൂക്കിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ ഗ്യാപ് റോഡിലൂടെയുള്ള യാത്ര പൂർണമായും നിരോധിച്ചു.മലങ്കര, പാംബ്ല ഡാമുകൾ തുറന്നു.

കേരള തീരത്ത് കാലവർഷക്കാറ്റ് മണിക്കൂറിൽ പരമാവധി 65 കിലോമീറ്റർ വരെ വേഗത കൈവരിച്ചിരിക്കുകയാണ് .ശക്തമായ കാറ്റിലും മഴയത്തും മരങ്ങളുടെ കൊമ്പ് ഒടിഞ്ഞു വീഴുന്നതിനും മരങ്ങൾ കടപുഴകി വീഴുന്നതിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാമായണ മാസാചരണത്തിന് തുടക്കം കുറിച്ചു

തിരുവല്ല : വി. എസ്. എസ് 1074 നമ്പർ വളഞ്ഞവട്ടം ശാഖയും മഹിളാ സമാജത്തിന്റെയും ആഭിമുഖ്യത്തിൽ നടന്ന രാമായണ മാസാചരണത്തിന് വി. എസ്. എസ് തിരുവല്ല താലൂക് യൂണിയൻ പ്രസിഡന്റ് അനിൽ കുമാർ...

നിലമ്പൂരില്‍ പത്താംക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ രണ്ടുപേർ കസ്റ്റഡിയിൽ

മലപ്പുറം : നിലമ്പൂരിൽ പത്താംക്ലാസ് വിദ്യാർത്ഥി അനന്തു ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വൈദ്യുതി കെണിവെച്ചവര്‍ കസ്റ്റഡിയില്‍.വിനീഷ്, കുഞ്ഞുമുഹമ്മദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കാട്ടുപന്നിയുടെ ഇറച്ചിക്ക് വേണ്ടിയാണ് ഇവര്‍ കെണിയൊരുക്കിയത്. പ്രതികൾ കുറ്റം സമ്മതിച്ചതായാണ് വിവരം....
- Advertisment -

Most Popular

- Advertisement -