Friday, September 11, 2026
No menu items!

subscribe-youtube-channel

HomeNewsഹോൾസെയിൽ ലോട്ടറി...

ഹോൾസെയിൽ ലോട്ടറി ഏജൻസിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ.

പത്തനംതിട്ട : പ്രമുഖ ലോട്ടറി ഹോൾസെയിൽ ഏജൻസിയുടെ എരുമേലി പ്രൈവറ്റ് ബസ്റ്റാൻഡിന് സമീപമുള്ള ശാഖയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ തണ്ണിത്തോട് സ്വദേശികളായ 2 ജീവനക്കാരെ  പോലീസ് അറസ്റ്റ് ചെയ്തു.

റാന്നി പുതുശ്ശേരിമല ഭാഗത്ത് തെക്കേമുറിയിൽ വീട്ടിൽ അനൂപ് റ്റി.എസ് (30), കോന്നി തണ്ണിത്തോട് മേടപ്പാറ ഭാഗത്ത് കളികടവുങ്കൽ കാലായിൽ വീട്ടിൽ സുനുമോൻ കെ.എസ് (39) എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ  ജോലി ചെയ്തു വന്നിരുന്ന എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമുള്ള ബ്രാഞ്ചിലെ ലോട്ടറി കടയിൽ 2020 -2024 കാലയളവിൽ ലോട്ടറി ടിക്കറ്റുകൾ വിൽപ്പന നടത്തി കിട്ടിയ പണം ഹെഡ് ഓഫീസിൽ ഏൽപ്പിക്കാതെ വ്യാജ രേഖകളും കണക്കുകളും നിർമ്മിച്ചു 39,60,034 രൂപ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു.

പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ  പരിശോധനയിൽ  ഇവരെ പിടികൂടുകയുമായിരുന്നു. എരുമേലി സ്റ്റേഷൻ എസ്.ഐ അനൂപ് ജി, രാജേഷ്, സി.പി.ഓ ജിഷാദ് പി.സലീം എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മംഗല്യ സമുന്നതിയിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം : കേരളത്തിലെ മുന്നാക്ക സമുദയങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നും 2024 ജനുവരി 1 നു ഡിസംബർ 31 നുമിടയിൽ വിവാഹിതരായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് വിവാഹ ധനസഹായം അനുവദിക്കുന്ന മംഗല്യ...

ഇടുക്കിയില്‍ വീടിന്‍റെ ജപ്തിക്കിടെ തീ കൊളുത്തി ആത്‌മഹത്യക്കു ശ്രമിച്ച വീട്ടമ്മ മരിച്ചു

ഇടുക്കി :ഇടുക്കിയില്‍ വീടിന്‍റെ ജപ്തിക്കിടെ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്‌മഹത്യക്കു ശ്രമിച്ച വീട്ടമ്മ മരിച്ചു.ആശാരികണ്ടം സ്വദേശി ദിലീപിന്റെ ഭാര്യ ഷീബ ആണ് മരിച്ചത്.കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്. സൗത്ത് ഇന്ത്യൻ ബാങ്കില്‍...
- Advertisment -

Most Popular

- Advertisement -