Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeAgricultureസിദ്ധി സ്വയംസഹായ...

സിദ്ധി സ്വയംസഹായ സംഘത്തിന്റെ തണ്ണിമത്തന്‍ കൃഷി  വിളവെടുപ്പ്

ചെങ്ങന്നൂര്‍: ഭാരതീയ മസ്ദൂര്‍ സംഘ് ഇരമല്ലിക്കര അസംഘടിത യൂണിറ്റിന്റെ സ്വയംതൊഴില്‍ സംരംഭമായ സിദ്ധി സ്വയംസഹായ സംഘത്തിന്റെ തണ്ണിമത്തന്‍ കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ബിഎംഎസ് മേഖല പ്രസിഡന്റ് മധു കരിപ്പാലില്‍ നിര്‍വഹിച്ചു.

വര്‍ഷങ്ങളായി തരിശ് കിടന്ന 50 സെന്റ് പുരയിടത്തിലാണ് കൃഷി ഇറക്കിയത്. ജനുവരി 14നു ആരംഭിച്ച കൃഷി നൂറുമേനി വിളവ് ലഭിച്ചു. തിരുവന്‍വണ്ടൂര്‍ കൃഷിവികസന ഓഫിസര്‍ ശ്രീഹരി, അസി. കൃഷി ഓഫീസര്‍ സജീവ് കുമാര്‍, ബിഎംഎസ് മേഖല ജോ സെക്രട്ടറിമാരായ ബിനുകുമാര്‍, ബി. ദിലീപ്, രമേശ്കുമാര്‍, ഹരികുമാര്‍, സുനില്‍കുമാര്‍, അജയകുമാര്‍ സുരേഷ് കുമാര്‍ അംബീരത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

വിവിധ തരം പച്ചക്കറികൾ കൃഷി ചെയ്യുവാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മണ്ഡലകാല ഉത്സവത്തിന് സമാപനം : ശബരിമല നടയടച്ചു

ശബരിമല : മണ്ഡലകാല ഉത്സവത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് ശബരിമല ശ്രീധർമശാസ്‌താ ക്ഷേത്ര നടയടച്ചു. രാത്രി 9 മണിക്ക് അത്താഴ പൂജയും 9.40ന് ഭസ്മം മൂടലും കഴിഞ്ഞ ശേഷം 9.55ന് ഹരിവരാസനം പാടി. 10ന്...

പരിസ്ഥിതി സംരക്ഷണം പ്രകൃതിയോടുള്ള മനുഷ്യൻ്റെ ഒരുമയുടെ സവിശേഷത : ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്  മെത്രാപ്പോലീത്താ

തിരുവല്ല :  പരിസ്ഥിതി സംരക്ഷണം പ്രകൃതിയോടുള്ള മനുഷ്യൻ്റെ ഒരുമയുടെ സവിശേഷതയാണെന്നും  പരിസ്ഥിതി ജീവൻ്റെ അടിസ്ഥാന ഘടകമാണെന്നും ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്  മെത്രാപ്പോലീത്താ പറഞ്ഞു. കേരളാ കോൺഗ്രസ് (എം) സംസ്കാരവേദി സംഘടിപ്പിച്ച പരിസ്ഥിതി...
- Advertisment -

Most Popular

- Advertisement -