Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherryകടപ്രയിലെ ബിറ്റുമിൻ...

കടപ്രയിലെ ബിറ്റുമിൻ ടാർ മിക്സിങ് പ്ലാസ്റ്റിൻ്റെ പ്രവർത്തനം പഞ്ചായത്ത് അധികൃതർ നിർത്തിവയ്പിച്ചു

കോഴഞ്ചേരി : കുമ്പനാട് കടപ്രയിലെ ബിറ്റുമിൻ ടാർ മിക്സിങ് പ്ലാസ്റ്റിൻ്റെ പ്രവർത്തനം പഞ്ചായത്ത് അധികൃതർ നിർത്തിവയ്പിച്ചു. പ്ലാൻ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിൽ പ്ലാൻ്റിന് മുൻപിൽ നാളുകളായി സമരം നടത്തിവരികയായിരുന്നു.

കഴിഞ്ഞ 25 ന് ചേർന്ന കോയിപ്രം പഞ്ചായത്ത് ഭരണ സമിതി യോഗത്തിലാണ് പ്ലാൻ്റിന് നൽകിയ അനുമതി റദ്ദാക്കിയത്. തുടർന്നും പ്ലാൻ്റ് പ്രവർത്തിക്കാൻ തുടങ്ങിയതോടെ സമര സമിതി പ്രവർത്തകർ റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികളിലേക്ക് കടന്നു.പത്താം വാർഡംഗം മുകേഷ് മുരളി പഞ്ചായത്ത് ഓഫിസിൽ എത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി നോട്ടിസ് വാങ്ങി കോയിപ്രം പൊലീസിലും സമര സമിതിക്കും നൽകി.

പ്ലാൻ്റിന് നൽകിയ അനുമതി റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ 15 ദിവസത്തിനകം വിശദീകരണം നൽകണമെന്നും നോട്ടീസിൽ പറയുന്നു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയനാട് ഉരുൾപൊട്ടൽ : മരണസംഖ്യ 122

വയനാട് : വയനാട് ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ 122 ആയി .ഇതിൽ ആകെ തിരിച്ചറിഞ്ഞത് 48 പേരെയാണ്. പരിക്കേറ്റ നൂറിലധികം പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. ഹാരിസണ്‍ പ്ലാൻ്റിൻറെ...

ശബരിമല ക്ഷേത്ര നട തുറന്നു:  അറ്റകുറ്റപ്പണി കഴിഞ്ഞെത്തിച്ച സ്വര്‍ണപ്പാളികള്‍ സ്ഥാപിച്ചു

ശബരിമല: തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന്  വൈകിട്ട്  നാല് മണിക്ക് തുറന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ധാരാളം ഭക്തര്‍ ദര്‍ശനത്തിനെത്തി. നട തുറന്നതിന് പിന്നാലെ ശ്രീകോവിലിന് മുന്നിലെ ദ്വാരപാലകശില്പങ്ങളില്‍ അറ്റകുറ്റപ്പണി...
- Advertisment -

Most Popular

- Advertisement -