Thursday, December 4, 2025
No menu items!

subscribe-youtube-channel

HomeNewsപ്ലസ് വൺ...

പ്ലസ് വൺ സീറ്റ് പ്രതിസന്ധി : മലബാർ മേഖലയിൽ താത്കാലിക ബാച്ചുകൾ അനുവദിച്ചു

തിരുവനന്തപുരം : മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി സർക്കാർ താൽക്കാലിക ബാച്ചുകൾ അനുവദിച്ചു.മലപ്പുറത്ത് 120 ബാച്ചും കാസർകോട് 18 ബാച്ചുമാണ് അനുവദിച്ചത്.പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് അംഗീകരിച്ചാണ് കാസർകോട്, മലപ്പുറം ജില്ലകളിൽ മാത്രം താൽക്കാലിക ബാച്ചുകൾ അനുവദിച്ചത്.വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ചട്ടം 300 പ്രകാരം ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്.

മലപ്പുറത്ത് കൊമേഴ്സിന് 61ഉം ,ഹുമാനിറ്റീസ് 59 ബാച്ചുകളും ആണ് അനുവദിക്കപ്പെട്ടത്. കാസർകോട് ഒരു സയൻസ് ബാച്ചും 13 കൊമേഴ്സ് ബാച്ചും നാല് ഹ്യൂമാനിറ്റീസ് ബാച്ചുമാണ് അനുവദിച്ചത്.പുതിയ ബാച്ച് അനുവദിക്കുന്നതിലൂടെ സർക്കാറിന് ഒരു വർഷം 14 കോടിയിലധികം രൂപയുടെ ബാധ്യത ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം : അധ്യയന വർഷത്തിൽ ശക്തമായ ക്യാമ്പെയ്‌ന് തുടക്കമാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : പുതിയ അധ്യയന വർഷത്തിൽ ലഹരി വിപത്തിനെതിരെ പാഠ്യപദ്ധതി പരിഷ്‌കരണവും അധ്യാപക പരിശീലനവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രതിവാര ടെലിവിഷൻ സംവാദപരിപാടിയായ 'നാം മുന്നോട്ടി'ൽ...

കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകന് ദേവസ്വം ബോർഡിൽ ജോലി

തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടത്തിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് മരണപ്പെട്ട വൈക്കം സ്വദേശിനി ബിന്ദു വിശ്രുതന്റെ മകൻ നവനീതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമനം നൽകി ഉത്തരവായി. എഞ്ചിനീയറിംഗ് ബിരുദധാരിയായ മകൻ...
- Advertisment -

Most Popular

- Advertisement -