Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeSpiritualശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആടി പെരുന്തിരമൃതുപൂജ 18 ന്

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആടി കളഭത്തോടനുബന്ധിച്ചുളള ആടി പെരുന്തിരമൃതുപൂജ 18 ന് ക്ഷേത്ര തന്ത്രി തരണ നല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും . അന്നേ ദിവസം ഭഗവാന് കലശാഭിഷേകങ്ങളും, നെയ്യ് അഭിഷേകവും, തേൻ അഭിഷേകവും ഉണ്ടായിരിക്കുന്നതാണ്.

അഭിഷേകം ചെയ്യുന്ന തേൻ, നെയ്യ് എന്നീ പ്രസാദങ്ങൾ ഭക്തജനങ്ങൾക്ക്
ക്ഷേത്രത്തിന്റെ നാലു നടകളിലുമുളള കൗണ്ടറുകൾ വഴി ശീട്ടാക്കി വാങ്ങാവുന്നതാണ്.പുലർച്ചെ നിർമ്മാല്യദർശനം കഴിഞ്ഞ് രാവിലെ 06.30 മുതൽ 07.00 മണി വരെയും ശേഷം രാവിലെ 10.00 മണി മുതൽ 11.00 വരെ മാത്രമേ ഭക്തജനങ്ങൾക്ക് ദർശനം ഉണ്ടാകു.

വൈകിട്ട് 4.30 മുതൽ 6 മണി വരെ ദർശനവും തുടർന്ന് തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ ശ്രീഭൂതബലിയും 8.30 മണിയോടു കൂടി ശ്രീബലി എഴുന്നളളിപ്പും ഉണ്ടായിരിക്കും. ശീവേലിക്ക് ശേഷം ദർശനം ഉണ്ടായിരിക്കുന്നതല്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഫിസിയോ തെറാപ്പിക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി : ക്ലിനിക് ഉടമ അറസ്റ്റിൽ

കണ്ണൂർ : കണ്ണൂർ പയ്യന്നൂരിൽ ഫിസിയോ തെറാപ്പിക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി.കാസർകോട് സ്വദേശിയായ യുവതിയുടെ പരാതിയിൽ ആരോഗ്യ വെൽനസ് ക്ലിനിക് ഉടമ ശരത് നമ്പ്യാരെ പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. 2025 മാർച്ചിലിയാരുന്നു...

തേർഡ് പാർട്ടി ഇൻഷുറൻസ് കർശനമാക്കാൻ സുപ്രീംകോടതി നിർദേശം

ന്യൂഡൽഹി : തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ, ഡീസൽ എന്നിവ നൽകരുതെന്ന് സുപ്രീംകോടതി നിർദേശം .തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നത് തടയുന്ന പൈലറ്റ് പദ്ധതി തയ്യാറാക്കാൻ...
- Advertisment -

Most Popular

- Advertisement -