Monday, November 16, 2026
No menu items!

subscribe-youtube-channel

HomeNewsആയുർവേദ മെഡിക്കൽ...

ആയുർവേദ മെഡിക്കൽ അസോസിയേഷൻ പുരസ്കാര പ്രഖ്യാപനം : ഭിഷക് രത്ന പുരസ്കാരം ഡോ.റാം മോഹന്

തിരുവനന്തപുരം : ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എഎംഎഐ) പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.ഭിഷക് രത്ന പുരസ്കാരത്തിന്(30, 000 രൂപ) പത്തനംതിട്ട ഓമല്ലൂർ വേദ നഴ്സിങ് ഹോം ചീഫ് ഫിസിഷ്യൻ ഡോ.റാം മോഹൻ അർഹനായി.

ഭിഷക് പ്രവീൺ പുരസ്കാരം (25,000 രൂപ) കോഴിക്കോട് ചേലാവൂർ ശാഫി ദവാഖാനയിലെ മർമ രോഗ വിദഗ്ധൻ ഡോ.സഹീർ അലിക്ക് ലഭിച്ചു. ഡോ.ആർ.വി.ദവെ സ്മാരക ലെജന്റ് ഫാർമസ്യൂട്ടിക്കൽസ് ഭിഷക് പ്രതിഭ പുരസ്കാരത്തിന് (25,000 രൂപ)മലപ്പുറം തിരൂരിലെ സയാനാസ് ആയുർവേദ
വെൽനെസ് സെന്ററിലെ കേശസംരക്ഷണ വിദഗ്ധ ഡോ.സയാനസലാം, എറണാകുളം മുവാറ്റുപുഴ വെട്ടുകാട്ടിൽ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധൻ ഡോ. ജിക്കു ഏലിയാസ് ബെന്നി എന്നിവർ അർഹരായി.

ഡോ എൻ വി കെ വാരിയർ മെമ്മോറിയൽ ആയുർവേദ പ്രചാരൺ പുരസ്കാരം (15000രൂപ) തിരുവല്ലയിലെ ഓൺലൈൻ കൺസൽറ്റൻ്റ് ഡോ.രശ്മി സനലിന് ലഭിച്ചു. 26ന് കോവളം കെ ടിഡിസി സമുദ്ര ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം നടക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത്  സ്വർണവില മാറ്റമില്ലാതെ തുടർന്നു

തിരുവനന്തപുരം: മൂന്ന് ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടർന്നു. കഴിഞ്ഞ മൂന്ന് ദിവസമായി പവന് കുറഞ്ഞത് 1,320 രൂപയാണ്. ഇതോടെ സ്വർണവില 73,000 ത്തിന് താഴേക്ക് എത്തിയിരുന്നു. ഒരു പവൻ...

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി: നാളെ തുടങ്ങും

തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ആറു കൊല്ലത്തിലൊരിക്കല്‍ നടക്കുന്ന മുറജപത്തിന് 20ന് തുടക്കമാകും. വൈകിട്ട് 4.30ന് പാന്‍ഇന്ത്യന്‍ ചലച്ചിത്രതാരം റാണാ ദഗ്ഗുബതി ഉദ്ഘാടനം ചെയ്യും. എട്ടു ദിവസങ്ങളിലായുള്ള ഏഴു...
- Advertisment -

Most Popular

- Advertisement -