Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsKottayamസഭയുടെ ക്ഷണം...

സഭയുടെ ക്ഷണം സ്വീകരിച്ച് വത്തിക്കാൻ സംഘം കേരളത്തിൽ

കോട്ടയം: മലങ്കര ഓർത്തഡോക്സ്‌ സഭയുടെ ക്ഷണം സ്വീകരിച്ച് വത്തിക്കാൻ സംഘം കേരളത്തിൽ. സഭയുടെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചും ആതിഥേയത്തിലുമാണ് വത്തിക്കാനിൽനിന്നുമുള്ള സഭൈക്യ സംവാദ സംഘം കേരളത്തിൽ സന്ദർശനം നടത്തുന്നത്. മാർത്തോമ്മാ നസ്രാണികളുടെ പൊതു സഭാ പാരമ്പര്യങ്ങളും, നിലവിലുള്ള മാർത്തോമ്മാ നസ്രാണി സഭാ സമൂഹങ്ങളുടെ ഇടയിൽ നിലനിൽക്കുന്ന സഭൈക്യ ബന്ധങ്ങളും കൂടതൽ ആഴത്തിൽ മനസ്സിലാക്കുവാനും പഠിക്കുവാനുമാണ് ഈ സംഘം എത്തിയിരിക്കുന്നത്.

റോമിൽ നിന്നുള്ള മാർപാപ്പയുടെ സഭൈക്യ പ്രതിനിധി സംഘം  ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായെ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സന്ദർശിച്ചു. ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് മെത്രാപ്പോലീത്ത, എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത, ഫാ.അശ്വിൻ ഫെർണാണ്ടസ്, ഡീക്കൻ ജിതിൻ മാത്യു ഫിലിപ്പ് എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശക്തമായ മഴയ്ക്ക് സാധ്യത : 5 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴയ്ക്ക് സാധ്യത.5 ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ വടക്കൻ ജില്ലകളിലാണ് മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി,...

ലക്ചറർ നിയമനം

പത്തനംതിട്ട : ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്റെ (സി.എഫ്.ആർ.ഡി) ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജിയിൽ (സി.എഫ്.റ്റി.കെ)...
- Advertisment -

Most Popular

- Advertisement -