Sunday, April 5, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryകന്യാസ്ത്രീയെ ശല്യംചെയ്‌ത...

കന്യാസ്ത്രീയെ ശല്യംചെയ്‌ത കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരിയിൽ കന്യാസ്ത്രീയെ ശല്യംചെയ്‌ത കേസിലെ പ്രതിയെ റിമാന്‍റ് ചെയ്തു. പാലാ മജിസ്ട്രേറ്റ് കോടതി ആണ് ബാബു തോമസിനെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തത്. ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ എച്ച് ആർ മാനേജർ ആയിരുന്നു ബാബു തോമസ്. സംഭവത്തിൽ കന്യാസ്ത്രീ ജോലി ചെയ്യുന്ന ആശുപത്രിയിലെ കൂടുതൽ ജീവനക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ എച്ച് ആർ മാനേജർ ആയിരുന്നു ബാബു തോമസ്. ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്ന കന്യാസ്ത്രീക്ക് നേരെയായിരുന്നു പ്രതിയുടെ അതിക്രമം. കന്യാസ്ത്രീ ആശുപത്രി മാനേജ്മെന്‍റിന് നൽകിയ പരാതിയാണ് പൊലീസിന് കൈമാറിയത്. ഇതിനെ തുടർന്ന് പൊൻകുന്നം സ്വദേശിയായ ബാബു തോമസിനെ ഇന്നലെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതിയുടെ ഫോണിൽ നിന്ന് പൊലീസിന് ചില നിർണായക തെളിവുകളും ലഭിച്ചിട്ടുണ്ട്. പ്രതി സ്ഥിരമായി കന്യാസ്ത്രീകളടക്കമുള്ള വനിത ജീവനക്കാ‍ർക്ക് അശ്ലീല സന്ദേശങ്ങളും അയക്കാറുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കുടുതൽ ജീവനക്കാരിൽ നിന്ന് പൊലീസ് വിവരം തേടുന്നത്. അടുത്ത ദിവസം പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ കോടത തിയിൽ അപേക്ഷ നൽകും.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗോവയിലും ഹരിയാനയിലും പുതിയ ഗവർണർമാർ

ന്യൂഡൽഹി : ഗോവയിലും ഹരിയാനയിലും പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു. ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയെ മാറ്റി അശോക് ഗജപതി രാജുവിനെ നിയമിച്ചു .പ്രൊഫസർ ആഷിം കുമാർ ഘോഷിനെ ഹരിയാന...

പ്രണയത്തിൽ നിന്ന് യുവതി പിന്മാറി : ഇരുപത്തിമൂന്നുകാരൻ യുവതിയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്‌തു

തൃശൂർ : പ്രണയത്തിൽ നിന്നും പിന്മാറിയെന്നാരോപിച്ച് യുവതിയുടെ വീട്ടിലെത്തി ഇരുപത്തിമൂന്നുകാരൻ തീകൊളുത്തി ആത്മഹത്യ ചെയ്‌തു .തൃശൂർ‌ കുട്ടനെല്ലൂരിൽ ഇന്നലെ രാത്രിയിലാണ് സംഭവം. കണ്ണാറ സ്വദേശി അർജുൻ (23) ആണ് ആത്മഹത്യ ചെയ്തത്.യുവതിയുടെ വീടിന്റെ...
- Advertisment -

Most Popular

- Advertisement -