ഇരവിപേരൂർ/ തിരുവല്ല: തകരാത്ത വിശ്വാസം ജീവിതയാത്രയിൽ വെല്ലുവിളികളെ അതിജീവിക്കുവാൻ സഹായിക്കുമെന്നും ഇരുൾ അടഞ്ഞ ജീവിതവുമായി യാത്ര ചെയ്യുന്നവർക്ക് പ്രതീക്ഷ നല്കുന്നവരായി മാറുവാനും വഴി വിളക്കുകളായി മാറി ലക്ഷ്യസ്ഥാനത്തേക്ക് നയിക്കുവാനും സാധിക്കണമെന്നും ബിലിവേഴ്സ് ഈസ്റ്റേൺ സഭ പരമാധ്യക്ഷൻ മാർ സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്താ. വൈ.എം.സി.എ എക്യുമെനിക്കൽ അസംബ്ളിയും, അഖില ലോക പ്രാർത്ഥനാവാരം സമാപന സമ്മേളനവും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിന് ഐക്യത്തിൻ്റെയും മാനവികതയുടെയും പ്രതീക്ഷകൾ നല്കുന്ന സമൂഹമായി നാം മാറണമെന്നും മാറുന്ന സാഹചര്യങ്ങളിൽ മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാത്തവരായി ഗുണകരമായ മാറ്റങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നവരായി മാറണമെന്നും മെത്രാപ്പോലിത്ത പറഞ്ഞു. സബ് – റീജൺ ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു.
ഫാ. ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ മുഖ്യപ്രഭാഷണം നടത്തി. റവ. ജോസഫ് ജോണി, ഫാ. ഡോ. ദാനിയേൽ ജോൺസൺ, റവ. ഷിബു കെ., ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വൈസ് ചെയർമാൻ തോമസ് വി. ജോൺ, സബ് – റീജൺ മുൻ ചെയർമാൻമാരായ ജോ ഇലഞ്ഞുമൂട്ടിൽ, വർഗീസ് ടി. മങ്ങാട്, അഡ്വ. ജോസഫ് നെല്ലാനിക്കൽ, കെ.സി മാത്യു, ലിനോജ് ചാക്കോ, ഇരവിപേരൂർ വൈ.എം.സി.എ പ്രസിഡൻ്റ് ഐപ്പ് വർഗീസ്, സ്റ്റാൻസിംഗ് കമ്മിറ്റി കൺവീനർ മത്തായി കെ. ഐപ്പ്, ഉമ്മൻ വർഗീസ്, സജി ചാക്കുംമൂട്ടിൽ, ജിജി ജോർജ് മാമ്മൻ എന്നിവർ പ്രസംഗിച്ചു,