Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsചെന്നീര്‍ക്കര, ഓമല്ലൂര്‍...

ചെന്നീര്‍ക്കര, ഓമല്ലൂര്‍ കുടിവെള്ള പദ്ധതിയ്ക്ക് 13.34 കോടി

പത്തനംതിട്ട : ആറന്മുള നിയോജക മണ്ഡലത്തിലെ ചെന്നീര്‍ക്കര, ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്തുകളിലെ വാട്ടര്‍ അതോറിറ്റിയുടെ വിവിധ പ്രവൃത്തികള്‍ക്കായി സമര്‍പ്പിച്ച ബിഡ്ഡിന് മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 13,33,62,974 രൂപയുടെ ബിഡ്ഡിനാണ് അനുമതി നല്‍കിയത്.

ചെന്നീര്‍ക്കര, ഓമല്ലൂര്‍ പഞ്ചായത്തുകളിലെ ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതിയുടെ ഇന്‍ടേക്കില്‍ നിന്നും ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്കുള്ള പ്ലംബിഗ് മെയിന്‍, പമ്പ് സെറ്റ്, ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കല്‍ എന്നി പ്രവൃത്തികളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. പദ്ധതി സമയബന്ധിതമായി നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

ചെന്നീര്‍ക്കര പഞ്ചായത്തിലെ തോമ്പില്‍ക്കാവ് ഇന്‍ടേക്ക് പമ്പ് ഹൗസില്‍ നിന്നും ഉമ്മിണിക്കാവ് നിര്‍മിക്കുന്ന 11.5 MLD കപ്പാസിറ്റിയുള്ള ജല ശുദ്ധീകരണ ശാലയിലേക്ക് 7 കി.മീ ദൂരത്തില്‍ 450 എം.എം വ്യാസമുള്ള ഡി.ഐ പൈപ്പ് ലൈന്‍ സ്ഥാപിച്ചു. ഈ പദ്ധതിയിലൂടെ കുടിവെള്ള ക്ഷാമം രൂക്ഷമായ ചെന്നീര്‍ക്കരയിലെയും ഓമല്ലൂരിലെയും 9182 ഓളം വീടുകളിലേക്കുള്ള വാട്ടര്‍ കണക്ഷനുകള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗോസമൃദ്ധി ഇന്‍ഷുറന്‍സ് പദ്ധതി

പത്തനംതിട്ട : ജില്ലയില്‍ കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതി ഗോസമൃദ്ധി ആരംഭിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ പശു, എരുമ എന്നിവയ്ക്കും ക്ഷീരകര്‍ഷകര്‍ക്കുമാണ് ഇന്‍ഷുറന്‍സ് ലഭിക്കുക. കന്നുകാലികളെ ഒന്ന്, മൂന്ന് വര്‍ഷത്തേക്ക് ഇന്‍ഷുറന്‍സ് ചെയ്യാം. കന്നുകാലികളുടെ...

തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ വേലുകുടി കൃഷ്ണൻ സ്വാമികൾ പ്രഭാഷണം നടത്തി

ചങ്ങനാശേരി : വൈഷ്ണവ പണ്ഡിതൻ വേലുകുടി കൃഷ്ണൻ സ്വാമികൾ തൃക്കൊടിത്താനം മഹാ ക്ഷേത്രത്തിൽ പ്രഭാഷണം നടത്തി.അഞ്ചാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന് മുന്നോടിയായി തൃക്കൊടിത്താനം മഹാ ക്ഷേത്രത്തിൽ എത്തിയ സ്വാമികളെ പഞ്ചദിവ്യ...
- Advertisment -

Most Popular

- Advertisement -