ചെന്നൈ–തിരുവനന്തപുരം എസി എക്സ്പ്രസ്: ഇന്ന് (നവംബർ 25) വൈകിട്ട് 4 മണിക്ക് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ എറണാകുളം ജംക്‌ഷനിൽ യാത്ര അവസാനിപ്പിക്കും.
തിരുവനന്തപുരം–ചെന്നൈ എസി എക്സ്പ്രസ്: നാളെ (നവംബർ 26) രാത്രി 7.35ന് എറണാകുളത്ത് നിന്നായിരിക്കും പുറപ്പെടുക. (തിരുവനന്തപുരത്ത് നിന്ന് പുറപ്പെടില്ല).
ഇന്ന് ഓടുന്ന ട്രെയിനുകളിൽ മംഗളൂരു–തിരുവനന്തപുരം എക്സ്പ്രസ് (16348) രണ്ടര മണിക്കൂർ വരെ വൈകാൻ സാധ്യതയുണ്ട്. രാമേശ്വരം–തിരുവനന്തപുരം അമൃത എക്സ്പ്രസ്, ഗുരുവായൂർ–ചെന്നൈ എക്സ്പ്രസ്, നിലമ്പൂർ–തിരുവനന്തപുരം നോർത്ത് രാജ്യറാണി എന്നീ ട്രെയിനുകൾ 2 മണിക്കൂർ വരെ വൈകും.
മംഗളൂരു–തിരുവനന്തപുരം മാവേലി, മംഗളൂരു–തിരുവനന്തപുരം അന്ത്യോദയ എന്നീ എക്സ്പ്രസുകൾ ഒന്നര മണിക്കൂറും വൈകും. ചെന്നൈ–ഗുരുവായൂർ എക്സ്പ്രസ് രണ്ടര മണിക്കൂറാണ് വൈകാൻ സാധ്യത. തിരുപ്പതി–കൊല്ലം എക്സ്പ്രസ്, ചെന്നൈ–തിരുവനന്തപുരം സൂപ്പർ എക്സ്പ്രസ് എന്നിവ അര മണിക്കൂറും മംഗളൂരു–തിരുവനന്തപുരം മലബാർ എക്സ്പ്രസ് 10 മിനിറ്റും വൈകും.
നാളെ പുലർച്ചെ 3.45നുള്ള കൊല്ലം–ആലപ്പുഴ മെമു 30 മിനിറ്റും 4.20ന്റെ കൊല്ലം–എറണാകുളം മെമു 10 മിനിറ്റും വൈകാൻ സാധ്യതയുണ്ട്.






