Sunday, April 5, 2026
No menu items!

subscribe-youtube-channel

HomeNewsപാചക വാതക...

പാചക വാതക ക്ഷാമം : പ്രതിഷേധിച്ച് കോൺഗ്രസ്

തിരുവല്ല : സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിച്ച് രാജ്യത്തുടനീളം അതിരൂക്ഷമായിരിക്കുന്ന പാചകവാതക ക്ഷാമത്തിൽ നിഷ്ക്രിയരായിരിക്കുന്ന കേന്ദ്ര സർക്കാറിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്.

തിരുവല്ല ടൗൺ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഭാരത് ഗ്യാസ് ഏജൻസിക്ക് മുന്നിൽ പ്രതിഷേധ സമരവും, യോഗവും സംഘടിപ്പിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് രതീഷ് പാലിയിൽ അധ്യക്ഷത വഹിച്ചു ഡി സി സി ജനറൽ സെക്രട്ടറി ആർ. ജയകുമാർ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് അഡ്വ. ബിനു വി ഈപ്പൻ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ ചെറിയാൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ലേഖ പ്രദീപ്,ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ അജി തമ്പാൻ, ബിജിമോൻ ചാലാക്കരി,ജേക്കബ് വർഗ്ഗീസ്, ജാസ് പോത്തൻ, സെബാസ്റ്റ്യൻ കാടുവെട്ടൂർ നഗരസഭ ഉപാധ്യക്ഷൻ കെ വി വർഗ്ഗീസ്, എ ജി ജയദേവൻ ,നെബു കോട്ടക്കൽ, സാറാമ്മ ഫ്രാൻസിസ്, റെയ്ച്ചൽ ലെജു, റെജി ഐകരത്ത്, വിജയൻ കൊമ്പാടി, സൂസൻ മേരി സാം , അജി മഞ്ഞാടി ,രമേശ് പണിക്കർ, രാജീവ് അറുപറയിൽ , സന്തോഷ് മാലിയിൽ,അച്ചൻകുഞ്ഞ് നിരണം, പി ജി രംഗനാഥൻ, എബ്രഹാം കറ്റോട്,സോമൻ ജോർജജ്, അലക്സ് മാമ്മൻ, മാത്യു കെ ചെറിയാൻ, സിബി കെ തോമസ്,തോമസ് ടി മാലിയിൽ, പി ജെ കാക്കതുരുത്ത്, സാനു നെടുങ്ങാത്ര, ഫ്രാൻസിസ് , ജോർജ്ജ് ഉമ്മൻ കൊച്ചു മാലിയിൽ,ബാബു പൂവത്തുംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മെഗാ 157 ചിത്രികരണം: തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി ആലപ്പുഴയിൽ

ആലപ്പുഴ: ഒരു ഇടവേളയക്ക് ശേഷം  തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി കേരളത്തിൽ എത്തി. ആലപ്പുഴയിൽ മെഗാ 157ചിത്രീകരണത്തിന്റെ ഭാഗമായിട്ടാണ് എത്തിയത്.  നിലവില്‍ പുരോഗമിക്കുന്ന ഷെഡ്യൂളില്‍ ഒരു ഗാന രംഗം ചിത്രീകരിക്കുന്നത് ആലപ്പുഴ പശ്ചാത്തലത്തിലാണ്. ചിത്രത്തിലെ...

ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത പുലർത്തണം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : കാലാവസ്ഥാ വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങൾ എന്നിവ വർധിക്കാൻ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കൊതുകുജന്യ രോഗങ്ങൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ...
- Advertisment -

Most Popular

- Advertisement -