Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsപൈപ്പ് ലൈൻ...

പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു : നാളേറെയായിട്ടും നടപടിയില്ലെന്ന് ആക്ഷേപം

തിരുവല്ല : ജലവിതരണ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് നാളേറെയായിട്ടും നടപടിയില്ലെന്ന് ആക്ഷേപം.കുറ്റൂർ- തെങ്ങേലി റോഡിൽ തെങ്ങേലി തറേപ്പറമ്പിൽ പടിയിലാണ് ജലജീവൻ മിഷൻ്റെ പൈപ്പ് തകർന്ന് കുടിവെള്ളം പാഴാകുന്നത്. ഒരു മാസമായിട്ടും പൈപ്പ് ലൈൻ നന്നാക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

പൈപ്പ് ലൈൻ റോഡിൻ്റെ ഒരു വശത്ത് കൂടിയാണ് കടന്നു പോകുന്നത്. മറുവശത്തെ കുടുംബങ്ങൾക്ക് റോഡിന് കുറുകെയാണ് കണക്ഷൻ നൽകിയിരിക്കുന്നത്. പൈപ്പ് സ്ഥാപിക്കാൻ എടുത്ത കുഴികൾക്ക് താഴ്ച ഇല്ലാത്തതിനാൽ ഭാര വാഹനങ്ങൾ കയറുമ്പോൾ പൈപ്പ് പൊട്ടുന്നതു ഇവിടെ നിത്യ സംഭവമായി.

തകരാറിലാവുന്ന പൈപ്പുകൾ വീട്ടുടമസ്ഥർ തന്നെ നന്നാക്കണമെന്നാണ് ജല അതോറിറ്റി അധികൃതർ പറയുന്നതെന്നാണ് ഉപയോക്താക്കളുടെ പരാതി. എന്നാൽ നിലവാരം കുറഞ്ഞ പൈപ്പുകൾ ഇടുന്നതിനാലാണ് അവ നിരന്തരം പൊട്ടുന്നതെന്നും നാട്ടുകാർ പറയുന്നു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംവിധായകൻ ബിജു വട്ടപ്പാറ കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി : സിനിമ–സീരിയൽ സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ (54) കുഴഞ്ഞു വീണ് മരിച്ചു.മുവാറ്റുപുഴയിൽ വച്ചായിരുന്നു അന്ത്യം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രാമരാവണൻ, സ്വന്തം ഭാര്യ സിന്ദാബാദ്...

Kerala Lottery Results : 20-08-2025 Dhanalekshmi DL-14

1st Prize Rs.1,00,00,000/- DT 613976 (THRISSUR) Consolation Prize Rs.5,000/- DN 613976 DO 613976 DP 613976 DR 613976 DS 613976 DU 613976 DV 613976 DW613976 DX 613976 DY...
- Advertisment -

Most Popular

- Advertisement -