Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryകർക്കിടക വാവുബലി...

കർക്കിടക വാവുബലി തർപ്പണത്തിന്  വിപുലമായ ക്രമീകരണങ്ങൾ ഒരുക്കും

കോഴഞ്ചേരി : ഓഗസ്റ്റ് 3 ന് നടക്കുന്ന കർക്കിടക വാവുബലി തർപ്പണത്തിന് ഇക്കുറി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് അയിരൂർ – ചെറുകോൽപ്പുഴ ഹിന്ദുമത മഹാ മണ്ഡലം പ്രവർത്തക യോഗം അറിയിച്ചു. പമ്പാനദിയിൽ ചെറുകോൽപ്പുഴ കടവിൽ ചട്ടമ്പിസ്വാമി സ്മൃതി മണ്ഡപത്തിന് സമീപം വിദ്യാധിരാജ നഗറിലാണ് ബലി തർപ്പണം നടക്കുന്നത്.

തിരക്ക് പരിഗണിച്ച് ഒരേ സമയം 200 ൽ അധികം പേർക്ക് കർമം ചെയ്യുന്നതിനായി ഇവിടെ പന്തലും നിർമിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. മലയാലപ്പുഴ ഐക്കരേത്ത് ഇല്ലത്ത് ദീപു നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. മൂന്നിന് പുലർച്ചെ 4.30 മുതൽ തർപ്പണ ചടങ്ങുകൾ ആരംഭിക്കും. അനിരാജ് ഐക്കര ( ചെയർമാൻ), എം.ടി.ഭാസ്കര പണിക്കർ (കൺവീനർ)എന്നിവരുടെ നേതൃത്വത്തിൽ 51 അംഗ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു.

ഇത്തവണ 3000 പേർ ബലി തർപ്പണത്തിന് എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. യോഗത്തിൽ ഹിന്ദുമത മഹാ മണ്ഡലം ട്രഷറർ ടി.കെ. സോമനാഥൻ നായർ അധ്യക്ഷത വഹിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റഷ്യയില്‍ കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നോര്‍ക്ക നടപടി തുടങ്ങി

തിരുവനന്തപുരം : റഷ്യന്‍ സൈന്യത്തിനൊപ്പം യുദ്ധം ചെയ്യവേ യുക്രൈയിനിലെ ഡോണെസ്‌കില്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട തൃശൂര്‍ മുകുന്ദപുരം നായരങ്ങാടി കാഞ്ഞില്‍ വീട്ടില്‍ സന്ദീപ് ചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയതായി...

ഗവ. നഴ്സിങ് കോളജ് വിദ്യാർത്ഥികൾ ആരോഗ്യ മന്ത്രിയുടെ  ഓഫീസിലേക്ക്  മാർച്ചും ധർണ്ണയും നടത്തി

പത്തനംതിട്ട : പത്തനംതിട്ട ഗവ. നഴ്സിങ് കോളജിലെ വിദ്യാർത്ഥികൾ ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ഗവ. നഴ്സിങ് കോളേജിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും, ഐഎൻസി അംഗീകാരം ഉറപ്പാക്കണമെന്നും...
- Advertisment -

Most Popular

- Advertisement -