Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsആലപ്പുഴ ജില്ലയിലെ...

ആലപ്പുഴ ജില്ലയിലെ കാലവർഷ ദുരിതബാധിതർക്ക് 80.07 കോടിയുടെ ധനസഹായം അനുവദിച്ചു

തിരുവനന്തപുരം : കാലവർഷക്കെടുതിയിൽ വീടുകളിലും പരിസരങ്ങളിലും പ്രളയജലം കയറി നാശനഷ്ടങ്ങൾ നേരിട്ട ആലപ്പുഴ ജില്ലയിലെ കുടുംബങ്ങൾക്ക് ആശ്വാസമായി സംസ്ഥാന സർക്കാർ 80.07 കോടി രൂപയുടെ ധനസഹായം അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, സംസ്ഥാന ദുരന്ത പ്രതികരണ നിധി എന്നിവയിൽ നിന്നാണ് ഈ തുക ലഭ്യമാക്കിയത്.

സി.എം.ഡി.ആർ.എഫിൽ നിന്ന് 32.13 കോടി രൂപയും, എസ്.ഡി.ആർ.എഫ് വിഹിതമായി 25.56 കോടി രൂപയുമാണ് വകയിരുത്തിയത്. ഇതിനു പുറമെ, പ്രളയബാധിത കുടുംബങ്ങൾക്ക് റേഷൻ കാർഡ് അടിസ്ഥാനമാക്കി 22.37 കോടി രൂപയും അനുവദിച്ചു. ഒരു റേഷൻ കാർഡിലെ രണ്ട് മുതിർന്ന വ്യക്തികളെ പരിഗണിച്ച് പ്രതിദിനം 300 രൂപ വീതം ഏഴ് ദിവസത്തേക്ക് നൽകുന്ന ഈ പദ്ധതിയിലൂടെ ജില്ലയിലെ 1,06,535 ഗുണഭോക്താക്കൾക്ക് സഹായം ലഭിക്കും. അർഹരായ മുഴുവൻ ആളുകളിലേക്കും സഹായം വേഗത്തിൽ എത്തിക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വെഞ്ഞാറന്മൂട് കൂട്ടകൊല : അഫാന്റെ പിതാവ് നാട്ടിലെത്തി

തിരുവനന്തപുരം : വെഞ്ഞാറന്മൂട് കൂട്ടകൊല കേസിലെ പ്രതി അഫാന്റെ പിതാവ് പേരുമല ആർച്ച് ജംക്‌ഷൻ സൽമാസിൽ അബ്ദുൽ റഹിം നാട്ടിലെത്തി.രാവിലെ 7.45 ഓടുകൂടി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ റഹിം ബന്ധുക്കൾക്കൊപ്പം ചികിത്സയിൽ കഴിയുന്ന ഭാര്യ...

സോളാർ കേസിൽ ​ഗണേഷ് കുമാറിന് തിരിച്ചടി: നടപടികൾ നിർത്തിവെക്കണമെന്ന ഹർജി  കോടതി തള്ളി

കൊല്ലം: സോളാർ കേസ് നടപടികൾ നിർത്തി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ സമർപ്പിച്ച ഹർജി കോടതി തള്ളി. കൊട്ടാരക്കര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ...
- Advertisment -

Most Popular

- Advertisement -