Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsആഗോള വൈദിക...

ആഗോള വൈദിക സമ്മേളനം മെയ് 19 മുതൽ പരുമലയിൽ

പരുമല: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വൈദിക കൂട്ടായ്മയായ സെൻ്റ് തോമസ് ഓർത്തഡോക്സ് വൈദിക സംഘത്തിൻ്റെ ത്രൈവാർഷിക  ആഗോള വൈദിക സമ്മേളനം  മെയ് 19, 20, 21 തീയതികളിൽ പരുമല സെമിനാരിയിൽ നടക്കും. വിവിധ രാജ്യങ്ങളിലുള്ള  32 ഭദ്രാസനങ്ങളിൽ നിന്നായി ആയിരത്തിലധികം വൈദികർ സമ്മേളനത്തിൽ പങ്കെടുക്കും.

19-ന് രാവിലെ 10 മണിക്ക് മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും.  വൈദികസംഘം പ്രസിഡന്റ് ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. യു.പി. ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ  ഡോ.റോഷൻ ജേക്കബ് ഐ എ എസ് മുഖ്യപ്രഭാഷണം നടത്തും.

20-ന്  രാവിലെ വചന മാനന ധ്യാനം ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്ത നിർവഹിക്കും.  ഫാ. ഡോ. തിമോത്തി തോമസ്, ഡോ. എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ, ഫാ. ഡോ. ജോസ്സി ജേക്കബ് എന്നിവർ ക്ലാസ് നയിക്കും.
3 മണിക്ക് ചർച്ച, രാത്രി 8.30-ന് പരിശുദ്ധ കാതോലിക്കാ ബാവയുമായുള്ള ഓപ്പൺ ഫോറം.

21- ന് രാവിലെ 7 മണിക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവായുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന. തുടർന്ന്  ഗുരുവന്ദനം, 11 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ കാതോലിക്കാബാവാ  സന്ദേശം നൽകും. കേരള മെഡിക്കൽ എഡ്യൂക്കേഷൻ വകുപ്പ് മുൻ ഡയറക്ടർ ഡോ. തോമസ് മാത്യു മുഖ്യപ്രഭാഷണം നടത്തും.

സമ്മേളനത്തിനുള്ള എല്ലാ രുക്കങ്ങളും പൂർത്തിയായതായി വൈദികസംഘം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ.ഡോ.നൈനാൻ വി.ജോർജ്, ജോയിൻ്റ് സെക്രട്ടറി ഫാ.ഡോ.മാത്യു വർഗീസ്, സോണൽ സെക്രട്ടറി ഫാ.ലെസ്‌ലി പി.ചെറിയാൻ, വൈദിക സംഘം നിരണം ഭദ്രാസന സെക്രട്ടറി ഫാ. കുരുവിള മാത്യു വെങ്ങാഴിയിൽ, പരുമല സെമിനാരി മാനേജർ ഫാ.എൽദോ ഏലിയാസ് എന്നിവർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 02-05-2026 Karunya KR-752

1st Prize : ₹1,00,00,000/- KH 710104 Consolation Prize ₹5,000/- KA 710104 KB 710104 KC 710104 KD 710104 KE 710104 KF 710104 KG 710104 KJ 710104 KK 710104...

അയ്യപ്പ സന്നിധിയിൽ പ്രായത്തെ തോൽപ്പിച്ച നൃത്തച്ചുവടുകളുമായി ലത വിശ്വനാഥ്

ശബരിമല : പ്രായത്തെ തോൽപ്പിക്കുന്ന നൃത്താർച്ചനയുമായി അയ്യപ്പ സന്നിധിയിൽ തൃശ്ശൂർ സ്വദേശി ലത വിശ്വനാഥ്. 67ാം വയസ്സിൽ കൊച്ചുമകളുടെ ആരോഗ്യം സുഖപ്പെടുന്നതിനായാണ് ലത അയ്യപ്പന് നൃത്താർച്ചന സമർപ്പിച്ചത്. സർക്കാർ സർവീസിൽ നിന്നും ഹെഡ് നഴ്സ്...
- Advertisment -

Most Popular

- Advertisement -