Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsയുഎഇയിൽ കനത്ത...

യുഎഇയിൽ കനത്ത മഴ:കൊച്ചിയിൽനിന്നുള്ള നാല് വിമാനങ്ങൾ റദ്ദാക്കി

കൊച്ചി:യുഎഇയിലെ കനത്ത മഴയെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള നാല് വിമാനങ്ങൾ റദ്ദാക്കി.കനത്ത മഴ വിമാനത്താവള ടെര്‍മിനലുകളില്‍ പ്രതിസന്ധിയുണ്ടാക്കിയതിനു പിന്നാലെയാണ് നടപടി.ഏതാനും സർവീസുകൾ വൈകിയിട്ടുമുണ്ട്.ഫ്ലൈ ദുബായുടെയും എമിറേറ്റ്സ് എയർലൈൻസിന്റെയും കൊച്ചി – ദുബായ് സർവീസ്, ഇൻഡിഗോയുടെ കൊച്ചി – ദോഹ സർവീസ്,എയർ അറേബ്യയുടെ കൊച്ചി – ഷാർജ സർവീസ് എന്നിവയാണ് റദ്ദാക്കിയത്.

യു.എ.ഇ., ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ ശക്തമായ മഴയാണ്.യു.എ.ഇ.യിൽ വ്യാപകനാശനഷ്ടമാണുണ്ടായത്. ഒട്ടേറെ റോഡുകൾ തകർന്നു. ദുബായ് മെട്രോ സ്റ്റേഷനിൽ വെള്ളം കയറി.ഇന്നലെ ദുബായ് വിമാനത്താവളത്തിൽ ഇറങ്ങേണ്ട മുഴുവൻ വിമാനങ്ങളും മറ്റു വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മദ്യപിച്ച് ബഹളമുണ്ടാക്കിയ എക്സൈസ് പ്രിവന്റീവ് ഓഫീസർ അറസ്റ്റിൽ

പത്തനംതിട്ട : ശബരിമല ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ കുറുവിലങ്ങാട് റേഞ്ച് ഓഫീസിലെ എക്സൈസ് പ്രിവന്റീവ് ഓഫീസറെ മദ്യപിച്ച് കലഹ സ്വഭാവിയായി പെരുമാറിയതിനു നിലയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം മുരികല്ലുംപുറം മനക്കത്തറയിൽ വീട്ടിൽ ...

ലഹരി ബോധവത്കരണ ക്ലാസ്സ്‌ നടത്തി

തിരുവല്ല : മലങ്കര കാത്തലിക് അസോസിയേഷൻ (എംസിഎ) നിരണം മേഖല സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം/വിൽപ്പന എന്നിവയ്ക്കെതിരായി കുട്ടികൾക്ക് വേണ്ടി ബോധവത്കരണ ക്ലാസ്സ്‌ കടപ്ര-മാന്നാർ MSM UP School...
- Advertisment -

Most Popular

- Advertisement -