കൊച്ചി : തിരുവനന്തപുരം കോർപ്പറേഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിനെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിൽ വീണ്ടും ഹിയറിങ് നടത്താൻ ഹൈക്കോടതി നിർദേശം നൽകി .സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. വൈഷ്ണയുടെ സ്ഥാനാർത്ഥിത്വം സാങ്കേതിക കാരണങ്ങളാൽ നിഷേധിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു. വോട്ടര്‍ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരായ വൈഷ്ണയുടെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. നവംബർ 19ന് മൂൻപ് തീരുമാനം എടുക്കണമെന്നും കോടതി നിർദേശം നൽകി.






