Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsമകളോട് മോശമായി...

മകളോട് മോശമായി പെരുമാറി : അക്രമിയുടെ മുഖത്തടിച്ച്‌ അമ്മ

പത്തനംതിട്ട : സ്കൂൾ വിദ്യാർഥിനിയായ മകളോട് ബസ്സിൽ വച്ച് മോശമായി പെരുമാറിയ അക്രമിയുടെ മുഖത്തിടിച്ച്‌ അമ്മ.പത്തനംതിട്ട ഏനാത്താണ് ഇന്നലെ വൈകുന്നേരം സംഭവം നടന്നത്‌. അടികിട്ടിയ അടൂർ മുണ്ടപ്പള്ളി സ്വദേശി രാധാകൃഷ്ണ പിള്ളയുടെ മൂക്കിന്റെ പാലം പൊട്ടി.

സ്കൂളിൽനിന്ന് ബസിൽ വീട്ടിലേക്ക് വരികയായിരുന്ന പെൺകുട്ടിയെ ഇയാൾ ശല്യപ്പെടുത്തുകയും കുട്ടി ഫോണിലൂടെ പറഞ്ഞതനുസരിച്ച് എത്തിയ അമ്മ രാധാകൃഷ്ണനെ ചോദ്യം ചെയ്യുകയും ചെയ്തു .രാധാകൃഷ്ണൻ അമ്മയോടും മകളോടും അസഭ്യം പറയുകയും അക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇരുവരും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയും അമ്മ ഇയാളുടെ മുഖത്തടിക്കുകയുമായിരുന്നു. അടിയുടെ ആഘാതത്തിൽ രാധാകൃഷ്ണന്റെ മൂക്കിന്റെ പാലം പൊട്ടി. രാധാകൃഷ്ണ പിള്ള മദ്യലഹരിയിലായിരുന്നു. ഇയാൾക്കെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സൂർദാസ് ജയന്തി നാളെ

തിരുവല്ല : സക്ഷമ തിരുവല്ല താലൂക്കിന്റെ ആഭിമുഖ്യത്തിൽ സൂർദാസ് ജയന്തി നാളെ (11) ആഘോഷിക്കും.തിരുവല്ല അമ്പിളി ജംഗ്ഷനിലുള്ള നഗരസഭ പാർക്കിൽ (മേളം പാർക്ക് ) വൈകിട്ട് 3 ന് നഗരസഭ ചെയർപേഴ്സൺ അനു...

ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ നിന്നും കണക്കിൽ പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തി

ഡൽഹി : ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ വീട്ടിൽ നിന്നും കണക്കിൽ പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തി.ജഡ്ജിയുടെ ഔദ്യോഗിക വസതിയിൽ ഉണ്ടായ തീപ്പിടിത്തം അണയ്ക്കാൻ എത്തിയ ഫയര്‍ഫോഴ്‌സ്‌ അംഗങ്ങളാണ് പണം കണ്ടെത്തിയത്...
- Advertisment -

Most Popular

- Advertisement -