Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsKollamഓച്ചിറയിൽ അമ്മയും...

ഓച്ചിറയിൽ അമ്മയും മകനും ട്രെയിൻ തട്ടി മരിച്ചു

കൊല്ലം: ഓച്ചിറയിൽ അമ്മയും മകനും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംകോട്ട കാരാളിമുക്ക് വേങ്ങ പ്രവണത്തിൽ വസന്ത (65) മകൻ ശ്യാം (45) എന്നിവരെയാണ് ഓച്ചിറ റെയിൽവേ സ്റ്റേഷന്റെ വടക്കേ പ്ലാറ്റ്ഫോമിനു സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്.

കോയമ്പത്തൂരിൽ ജോലി ചെയ്യുകയായിരുന്ന ശ്യാം കഴിഞ്ഞ ​ദിവസമാണ് വീട്ടിലെത്തിയത്. നാട്ടിലെത്തിയ ശ്യാം ഭാര്യയെയും മകനെയും മർദിച്ചിരുന്നു. ഇവർ പൊലീസ് സ്റ്റേഷനിൽ വിളിച്ചതിനെ തുടർന്ന് പൊലീസ് എത്തുകയും  ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ പറയുകയും ചെയ്തു.എന്നാൽ ശ്യാമും അമ്മയും എത്തിയിരുന്നില്ല. മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാത്തവിധം ചിന്നിച്ചിതറിയ നിലയിലാണ്. സമീപത്ത് നിന്ന് ഇരുവരുടെയും മൊബൈൽ ഫോൺ ലഭിച്ചിട്ടുണ്ട്. പ്രമീളയാണ് ശ്യാമിന്റെ ഭാര്യ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റേഷൻ വ്യാപാരികൾ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം : ഇന്നുമുതൽ  അനിശ്ചിതകാലത്തേക്ക് ആരംഭിച്ച കടയടപ്പ് സമരം റേഷന്‍ വ്യാപാരികള്‍ പിൻവലിച്ചു. ഭക്ഷ്യ മന്ത്രി ജി.ആർ.അനിലുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് സമരം പിന്‍വലിച്ചതായി അറിയിച്ചത്. ഡിസംബർ മാസത്തെ ശമ്പളം നാളെ തന്നെ നൽകുമെന്ന്...

പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ഇന്ത്യന്‍ ടീം

ന്യൂഡൽഹി : ട്വന്റി 20 ലോകകിരീടവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് ഇന്ത്യന്‍ടീം. ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗിലുള്ള വസതിയിലായിരുന്നു കൂടിക്കാഴ്ച. രാവിലെ 11 മണിയോടെ എത്തിയ ഇന്ത്യന്‍ സംഘം പ്രധാനമന്ത്രിക്കൊപ്പം പ്രാതല്‍ കഴിച്ചു...
- Advertisment -

Most Popular

- Advertisement -