Sunday, April 19, 2026
No menu items!

subscribe-youtube-channel

HomeNewsതീവ്രത കൂടിയ...

തീവ്രത കൂടിയ ഹെഡ്‌ലൈറ്റുകള്‍ക്കെതിരെ മോട്ടര്‍ വാഹനവകുപ്പ്

പത്തനംതിട്ട : തീവ്രത കൂടിയ ഹെഡ്‌ലൈറ്റുകളും ഹോണുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടര്‍ വാഹന വകുപ്പ്. റോഡ് സുരക്ഷാമാസം പരിഗണിച്ച് പത്തനംതിട്ട ആര്‍ടിഒയുടെ നേതൃത്വത്തില്‍ വാഹന പരിശോധന കര്‍ശനമാക്കി.

റോഡ് സുരക്ഷയ്ക്കായി മോട്ടര്‍ വാഹനവകുപ്പ് എല്ലാ വര്‍ഷവും ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുന്നുണ്ടെങ്കിലും വാഹന അപകടങ്ങള്‍ വര്‍ധിക്കുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെ തീവ്രത കൂടിയ ഹെഡ്‌ലൈറ്റുകളും ഹോണുകളും  ഉപയോഗിക്കുന്നതാണ് പ്രധാന കാരണം. അമിത ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകള്‍, സൈലന്‍സറുകള്‍ എന്നിവ ബധിരതയ്ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. ഇത്തരം കുറ്റകൃത്യങ്ങളില്‍ നിന്ന് വിട്ടുനിന്ന് മോട്ടര്‍വാഹന വകുപ്പിനോട് ഒത്തൊരുമിച്ച് നല്ലൊരു റോഡ് സംസ്‌കാരം നടപ്പാക്കുന്നതിന് ഡ്രൈവര്‍മാര്‍ സഹകരിക്കണമെന്ന് ആര്‍ടിഒ എച്ച്. അന്‍സാരി അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ടയിൽ മരിച്ചയാളുടെ പേരില്‍ മറ്റൊരാള്‍ വോട്ടു ചെയ്തുവെന്ന് ആരോപണം

പത്തനംതിട്ട : പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ ആറു വര്‍ഷം മുൻപ് മരിച്ചയാളുടെ പേരില്‍ മറ്റൊരാള്‍ വോട്ടു ചെയ്തുവെന്ന് ആരോപണം.കാരിത്തോട്ട സ്വദേശി അന്നമ്മയുടെ പേരില്‍ മരുമകള്‍ അന്നമ്മ വോട്ടു രേഖപ്പെടുത്തിയെന്നാണ് പരാതി.വാര്‍ഡ് അംഗവും ബൂത്ത്...

തിരുവല്ലയിൽ മദ്യപിച്ച് സ്കൂൾ വാഹനം ഓടിച്ച ഡ്രൈവർ പിടിയിൽ

തിരുവല്ല: തിരുവല്ലയിൽ മുത്തൂരുള്ള സ്വകാര്യ സ്കൂളിലെ ബസ് ഡ്രൈവറെ മദ്യപിച്ച ശേഷം സ്കൂൾ വാഹനം ഓടിച്ചതിന് തിരുവല്ല പോലീസ് പിടികൂടി. കോഴിക്കോട് കോടഞ്ചേരി മുറം പാത്തി മുളഞ്ഞിത്രപ്പേൽ വീട്ടിൽ ബിബിൻ ബേബി (...
- Advertisment -

Most Popular

- Advertisement -