തിരുവനന്തപുരം : ശബരിമലയിൽ ഇത്തവണ സ്പോട്ട് ബുക്കിംഗ് ഉണ്ടാകില്ലെന്ന് ദേവസ്വം ബോർഡ്.വെർച്വൽ ക്യൂ മാത്രം മതിയെന്നാണു നിലവിലെ തീരുമാനമെന്നും സ്പോട്ട് ബുക്കിംഗിന്റെ കാര്യത്തിൽ സർക്കാരുമായി കൂടിയാലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശബരിമലയിൽ 90 ശതമാനം ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്.വെർച്വൽ ക്യൂ ആണെങ്കിൽ എത്ര ഭക്തർ വരുമെന്ന് മുൻകൂട്ടി അറിയാൻ കഴിയും.കൂടുതൽ ആളുകൾ വന്നാൽ ദേവസ്വം ബോർഡിന് ലാഭം കൂടും. പക്ഷേ ഭക്തരുടെ സുരക്ഷയാണ് പ്രധാനം.തീർത്ഥാടകർക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം പറയേണ്ടത് ദേവസ്വവും സർക്കാരുമാണ്.
രാവിലെ മൂന്ന് മണി മുതൽ ഉച്ചയ്‌ക്ക് ഒരു മണിവരെയും ഉച്ചയ്‌ക്ക് മൂന്ന് മണിമുതൽ രാത്രി 11മണി വരെയുമാണ് ദർശന സമയം.ഒരു ഭക്തനും ദർശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു