Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsഒആര്‍ കേളു...

ഒആര്‍ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം : പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായി ഒ.ആര്‍ കേളു സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നാല് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവത്തിലാണ് കേളു സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവര്‍ സത്യപ്രതിജ്ഞ‌ ചടങ്ങിൽ പങ്കെടുത്തു.

കെ.രാധാകൃഷ്ണൻ രാജിവച്ച ഒഴിവിലാണ് ഒ.ആർ. കേളു മന്ത്രിയായത്.വയനാട്ടിലെ മാനന്തവാടിയില്‍ നിന്നുള്ള എംഎല്‍എയാണ്. പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ സിപിഎം മന്ത്രിയാണ് ഇദ്ദേഹം. കെ.രാധാകൃഷ്ണന്‍ കൈകാര്യം ചെയ്ത എല്ലാ വകുപ്പുകളും കേളുവിന് നല്‍കിയിട്ടില്ല. പട്ടിക ജാതി പട്ടിക വര്‍ഗ വകുപ്പാണ് ഒ.ആർ. കേളുവിന് ലഭിക്കുക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജയചന്ദ്രൻ അനുസ്മരണവും ഗാനാർച്ചനയും

തിരുവല്ല: എം.ജി. സോമൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ജയചന്ദ്രൻ അനുസ്മരണവും ഗാനാർച്ചനയും നടത്തുന്നു. 14 ന് വൈകിട്ട്  5 ന് തിരുവല്ല വൈ.എം.സി.എയിൽ നടക്കുന്ന ചടങ്ങിൽ സിനിമ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. ...

ഉയർന്ന താപനില മുന്നറിയിപ്പ്

കോട്ടയം : കേരളത്തിൽ ഇന്നും നാളെയും (6 & 7) ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉയർന്ന...
- Advertisment -

Most Popular

- Advertisement -