Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsനാളെ വിവിധ...

നാളെ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കായി നാളെ (ജൂലൈ 3) കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കും . ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൾക്കായി ജൂൺ 3നും പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകൾക്കായി ജൂൺ 4നും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകൾക്കായി ജൂൺ 5നും എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകൾക്കായി ജൂൺ 6നും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് നോർവേ പത്രം : വൻ പ്രതിഷേധം

ഓസ്ലോ : ഔദ്യോഗിക സന്ദർശനത്തിന്‍റെ ഭാഗമായി നോർവേയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വംശീയമായി അധിക്ഷേപിച്ച കാർട്ടൂണുമായി നോർവേ പത്രം ആഫ്റ്റൻപോസ്റ്റൻ. പ്രധാനമന്ത്രി മോദിയെ മകുടി ഊതുന്ന ഒരു 'പാമ്പാട്ടി'യായി ചിത്രീകരിക്കുകയും, പാമ്പിനു...

ദേശീയ അദ്ധ്യാപക ദിനം ആചരിച്ചു.

തിരുവല്ല: ദേശീയ  അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ തിരുവല്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും വിരമിച്ച അധ്യാപകരെ ആദരിച്ചു. തിരുവല്ല ജോയ്ആലുക്കാസ് ഷോറൂമിൽ നടന്ന ചടങ്ങിൽ റിട്ട. ഐ.എ.എസ് ഓഫീസർ അഡ്വ. ഡോ....
- Advertisment -

Most Popular

- Advertisement -