Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലയിൽ പതിനാലുകാരിയെ...

തിരുവല്ലയിൽ പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ്‌ ചെയ്തു

തിരുവല്ല: പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല പെരിങ്ങര കരിങ്ങാട്ടിശ്ശേരി വീട്ടിൽ കൊച്ചുമോൻ എന്ന് വിളിക്കുന്ന വർഗീസ് (60) നെയാണ് അറസ്റ്റ് ചെയ്തത്. 2025 മെയ് മാസത്തിലെ വെക്കേഷൻ സമയത്താണ് കേസിന് ആസ്പദമായ സംഭവം.

പെയിന്റിംഗ് തൊഴിലാളിയായ പ്രതി ജോലി ചെയ്ത വീട്ടിൽ വന്ന പെൺകുട്ടിയെ  ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും കുട്ടിയെ പിന്തുടർന്ന് ഉപദ്രവിക്കാൻ ശ്രമിച്ചതോടെ വീട്ടുകാർ പോലീസിൽ അറിയിക്കുക ആയിരുന്നു.  കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രതിയെ  തിരുവല്ല പോലീസ് പിടികൂടുക ആയിരുന്നു.

ഇൻസ്പെക്ടർ എസ് എച്ച് ഒ സുജിത്ത് കെ എസ്, എഎസ് ഐ ജയകുമാർ, സി പി ഒ  മാരായ അഖിലേഷ്,  അവിനാഷ് , സോജോ എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിത്തിടീൽ മഹോത്സവം

തിരുവല്ല : ഏകത ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിലുള്ള കർഷക കൂട്ടായ്മ കഴിഞ്ഞ നാല് കൊല്ലക്കാലമായി കൃഷിയോഗ്യമല്ലാതെ തരിശു കിടന്നിരുന്ന പെരുപുഞ്ച പാടശേഖരത്തിൽ തുടങ്ങുന്ന നെൽകൃഷിയുടെ ഭാഗമായുള്ള വിത്തിടീൽ മഹോത്സവം വെള്ളിയാഴ്ച രാവിലെ...

സ്വകാര്യ ആശുപത്രികളില്‍ രോഗികളെ എത്തിച്ചാല്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പണം നല്‍കുന്നു: ആരോപണവുമായി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : ചില സ്വകാര്യ ആശുപത്രികളില്‍ രാത്രിയില്‍ രോഗികളെ എത്തിച്ചാല്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പണം നല്‍കുന്നുണ്ടെന്ന ആരോപണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോപിച്ചു. കൊച്ചിയിലെ ചില ആശുപത്രികളില്‍ രോഗികളെ എത്തിച്ചാല്‍ ഡ്രൈവര്‍മാര്‍ക്ക് 10,000...
- Advertisment -

Most Popular

- Advertisement -