കോട്ടയം : മലങ്കരസഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം അരമനയിലെ വലിയ പെരുന്നാളിന് ഒരുക്കങ്ങൾ തുടങ്ങി. പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ 62-ാം ഓർമ്മപ്പെരുന്നാളും, ദേവലോകം അരമനയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ എന്നീ കാതോലിക്കാ ബാവാമാരുടെ സംയുക്ത ഓര്‍മ്മപ്പെരുന്നാളും ജനുവരി 2, 3 തീയതികളിലായി ആചരിക്കും.
പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി പരിശുദ്ധ കാതോലിക്കാ ബാവായുടെ നിർദേശപ്രകാരം അരമന മാനേജർ ഫാ.യാക്കോബ് റമ്പാന്റെ അധ്യക്ഷതയിൽ ആലോചനായോഗം ചേർന്ന് വിവിധ കമ്മറ്റികൾ രൂപീകരിച്ചു. ഫാ. ഫീലിപ്പോസ് ഫീലിപ്പോസ്, ബിനു കെ. ചെറിയാന്‍ എന്നിവരാണ് ജനറൽ കൺവീനർമാർ.






