Wednesday, February 11, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലയിൽ വിദ്യാർത്ഥികളുമായി...

തിരുവല്ലയിൽ വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസ്  റോഡരികിലെ ചെളിയിൽ പുതഞ്ഞു

തിരുവല്ല: വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസ്  റോഡരികിലെ ചെളിയിൽ താഴ്ന്നു. തിരുവല്ല കാവുംഭാഗം – ചാത്തങ്കരി റോഡിൽ പെരിങ്ങര ജംഗ്ഷന് സമീപം ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം സമീപത്തെ  വെള്ളക്കെട്ടിലേക്ക് ബസ് മറിയുന്നത് ഒഴിവാക്കാനായി. ഓടിക്കൂടിയ  നാട്ടുകാർ ചേർന്ന് വിദ്യാർത്ഥികളെ സുരക്ഷിതമായി ബസിൽ നിന്ന് പുറത്തിറക്കി.

25 ഓളം വിദ്യാർത്ഥികളുമായി എത്തിയ തിരുവല്ല സ്വകാര്യ സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിൽ എതിരെ വന്ന സ്വകാര്യ ബസിന് സൈഡ് കൊടുക്കവേ സ്കൂൾ ബസ് വെള്ളക്കെട്ടിന് സമീപത്തെ ചതുപ്പിൽ പുതയുകയായിരുന്നു. തുടർന്ന് ആറുമണിയോടെ ജെസിബി എത്തിച്ച് ബസ് കരകയറ്റി കുട്ടികളുമായി ബസ് യാത്ര തിരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

77 ഗ്രാമീണ റോഡുകള്‍ക്ക് അനുമതി

പത്തനംതിട്ട : കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി എം ജി എസ് വൈയുടെ നാലാം ഘട്ടത്തില്‍ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ 77 റോഡുകള്‍ക്ക് അനുമതിയായെന്ന് ആന്റോ ആന്റണി എം.പി അറിയിച്ചു. ദേശീയ നിലവാരത്തില്‍ ടാറിങ്...

തെരുവ് നായ വിഷയം ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിച്ചു : സുപ്രീം കോടതി

ന്യൂഡൽഹി : തെരുവ് നായ ശല്യം ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിച്ചുവെന്ന് സുപ്രീം കോടതി.തങ്ങൾ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന് ശേഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് ജസ്റ്റിസ് വിക്രം...
- Advertisment -

Most Popular

- Advertisement -