Wednesday, October 22, 2025
No menu items!

subscribe-youtube-channel

HomeNewsസ്കൂൾ പ്രവേശനോത്സവം...

സ്കൂൾ പ്രവേശനോത്സവം :  പാണ്ടിശ്ശേരി ഭാഗം എൽ പി സ്കൂളിൽ നടന്നു

തിരുവല്ല: കുറ്റൂർ ഗ്രാമപഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം പാണ്ടിശ്ശേരി ഭാഗം ഗവൺമെന്റ് എൽ പി സ്കൂളിൽ നടന്നു. തൊപ്പിധരിച്ചും അക്ഷരമാലകൾ ഉയർത്തിപ്പിടിച്ചും ആലിലയിൽ വിദ്യാർത്ഥികളുടെ പേര് കൊത്തിയ ഹാരവും അണിഞ്ഞാണ് ഒന്നാം ക്ലാസിലേക്ക് പുതുതായി കടന്നുവന്ന വിദ്യാർത്ഥികൾക്ക് രണ്ടാം ക്ലാസിലെ വിദ്യാർത്ഥികൾ ഫലവൃക്ഷത്തൈകൾ നൽകിയാണ് സ്വീകരിച്ചത്. വിദ്യാർത്ഥികൾ സ്വന്തമായി തയ്യാറാക്കിയ ഡയറി കുറിപ്പുകളുടെയും മാഗസിനുകളുടെ പ്രകാശനവും ഇതോടൊപ്പം നടന്നു.

പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനുരാധ സുരേഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സാറാമ്മ കെ വർഗീസ് അധ്യക്ഷ വഹിച്ചു.

ഗ്രാമ  പഞ്ചായത്ത് മെമ്പർമാരായ എൻ ടി എബ്രഹാം, ജോ ഇലഞ്ഞിമൂട്ടിൽ, ശ്രീവല്ലഭൻ നായർ, ടി കെ പ്രസന്നകുമാർ, പ്രധാന അധ്യാപിക  സുജാ ജോൺ, സി ആർ സി കോഡിനേറ്റർ സുമാദേവി, സതി കെ എ, വി ആർ രാജേഷ്,പി ഐ ഐസക്, ടി കെ സുകുമാരൻ, വിഎം അശോക് കുമാർ, വി എം ദിലീപ് കുമാർ, അധ്യാപകരായ ശ്രീജ ടി ആർ, ജസ്റ്റിൻ രാജ് ടി, ലേഖ എ, സംതൃപ്തി വി നായര്‍, സീമ രതീഷ് എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 12-07-2025 Karunya KR-714

1st Prize : ₹1,00,00,000/- KD 378007 (ERNAKULAM) Consolation Prize ₹5,000/- KA 378007 KB 378007 KC 378007 KE 378007 KF 378007 KG 378007 KH 378007 KJ 378007 KK...

ഒളിമ്പിക്സ് ദിനാചരണം

തിരുവല്ല : ഒളിമ്പിക്സ് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, വൈഎംസിഎ ഇന്ത്യ സ്പോർട്സ് ആൻഡ് ഗെയിംസ് കമ്മിറ്റിയുടെ തിരുവല്ല സബ് റീജിയന്റെ അഭിമുഖത്തിൽ ഒളിമ്പിക്സ് ദിനാചരണം ദുബായ് ആസ് ഐലൻഡിൽ നടന്നു ഹാൻഡ്‌ബാൾ അസോസിയേഷൻ ജില്ലാ...
- Advertisment -

Most Popular

- Advertisement -