Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsപമ്പയിൽ വസ്ത്രങ്ങളും...

പമ്പയിൽ വസ്ത്രങ്ങളും മാലിന്യവും തള്ളുന്നതിന് കർശന നിരോധനം; നിയമലംഘകർക്ക് 5,000 രൂപ വരെ പിഴ

ശബരിമല: മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ പമ്പ നദിയിലെയും സ്നാന ഘട്ടങ്ങളിലെയും മലിനീകരണം തടയുന്നതിനായി ശബരിമല എ.ഡി.എം ദിലീപ് കെ. കൈനിക്കര നിരോധനാജ്ഞ പുറപ്പെടുവിച്ചു. നിരോധനം ലംഘിക്കുന്നവരിൽ നിന്ന് 5,000 രൂപ വരെ തത്സമയം പിഴ ഈടാക്കും.

പമ്പയിലോ കൈവഴികളിലോ സ്നാനഘട്ടങ്ങളിലോ ഉപയോഗിച്ച വസ്ത്രങ്ങളോ തുണിത്തരങ്ങളോ മറ്റ് വ്യക്തിഗത വസ്തുക്കളോ ഉപേക്ഷിക്കാനോ തള്ളാനോ പാടില്ല. നദിയിലോ തീരങ്ങളിലോ പൊതുസ്ഥലങ്ങളിലോ പ്ലാസ്റ്റിക്, ഖര, ജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും കർശനമായി നിരോധിച്ചു.

ബി.എൻ.എസ്.എസ് സെക്ഷൻ 163, കേരള പഞ്ചായത്ത് രാജ് ആക്ട്  എന്നിവ പ്രകാരമാണ് ഉത്തരവ് ലംഘിച്ച് നദി മലിനമാക്കുന്നവരിൽ നിന്നും മാലിന്യങ്ങൾ തള്ളുന്നവരിൽ നിന്നും 5,000 രൂപ വരെ തത്സമയ പിഴ ഈടാക്കുക. 15 ദിവസത്തിനകം പിഴയൊടുക്കാത്തപക്ഷം പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കും.

പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് തീർത്ഥാടകരുടെയും പ്രദേശവാസികളുടെയും പ്രധാന കുടിവെള്ള സ്രോതസ്സായ പമ്പ നദിയിലെ ജലം മലിനമാകുന്നതും ജലജന്യ രോഗങ്ങൾ പടരാനുള്ള സാധ്യതയും മുൻനിർത്തിയാണ്  നടപടി.

​ഉത്തരവ് കർശനമായി നടപ്പിലാക്കുന്നതിനും നദീതീരങ്ങളിലും സ്നാനഘട്ടങ്ങളിലും പരിശോധന നടത്തി നിയമലംഘകരിൽ നിന്നും പിഴ ഈടാക്കുന്നതിനുമായി പമ്പ ഡ്യൂട്ടി മജിസ്‌ട്രേറ്റ്, പമ്പ പോലീസ് സ്പെഷ്യൽ ഓഫീസർ, റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരെ അധികാരപ്പെടുത്തി.

ഈടാക്കുന്ന പിഴത്തുക റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് തനത് ഫണ്ടിൽ ഉൾപ്പെടുത്താനും തുക പൂർണ്ണമായും ശബരിമലയിലെയും പമ്പയിലെയും ശുചീകരണ, മാലിന്യ സംസ്കരണ, നദീശുദ്ധീകരണ പ്രവർത്തനങ്ങൾക്കായി മാത്രം വിനിയോഗിക്കാനും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ​നവംബർ 22 മുതൽ രണ്ട് മാസത്തേക്കാണ് നിരോധനാജ്ഞ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഫ്ലൈദുബായ് ആക്രമണം : ഇറാന് പങ്കുണ്ടെന്ന് തെളിഞ്ഞാൽ ശക്തമായ തിരിച്ചടി ; ട്രംപ്

വാഷിംഗ്‌ടൺ : ഫ്ലൈദുബായ് വിമാനത്തിൽ പൈലറ്റിന് നേരെയുണ്ടായ ആക്രമണത്തിന് ഇറാനുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.സംഭവത്തിൽ ഇറാന് പങ്കുണ്ടോ എന്ത് പരിശോധിച്ചുവരിയാണ്. പങ്കുണ്ടെന്ന് കണ്ടെത്തിയാൽ അതിന്...

Kerala Lottery Results : 17-08-2025 Samrudhi SM-16

1st Prize Rs.1,00,00,000/- MU 819960 (MALAPPURAM) Consolation Prize Rs.5,000/- MN 819960 MO 819960 MP 819960 MR 819960 MS 819960 MT 819960 MV 819960 MW 819960 MX 819960...
- Advertisment -

Most Popular

- Advertisement -