പത്തനംതിട്ട : ശബരിമലയിലെ അരവണയിൽ ഏലയ്ക്കയിൽ കീട
നാശിനി സാന്നിധ്യമുണ്ടെന്ന കണ്ടെത്തലിനെ തുടർന്നു മാറ്റി വെച്ചത് നീക്കം ചെയ്യുന്നതിനുള്ള കരാർ നടപടിക്ക് തീരുമാനമായില്ല. 6.65 കോടി രൂപ വില വരുന്ന അരവണയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ചേർന്ന ദേവസ്വം ബോർഡ് യോഗത്തിൽചർച്ച നടന്നെങ്കിലും ബന്ധപ്പെട്ട ഫയൽ എത്താത്തതിനാൽ തീരുമാനം നടന്നില്ല.
ദേവസ്വം ബോർഡ് നിർദേശിച്ച മാനദണ്ഡം പാലിക്കുന്നതിനും ശാസ്ത്രീയമായ സംസ്കരണത്തിനുള്ള പദ്ധതി സമർപ്പിച്ച 3കമ്പനികളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ കമ്പനികൾ ആവശ്യപ്പെട്ടതിനെക്കാൾ 28 ലക്ഷംരൂപ കുറച്ച് അരവണ മത്സ്യത്തിനു തീറ്റയാക്കി മാറ്റാനുള്ള പദ്ധതിയുമായി മറ്റൊരു കമ്പനിയും ദേവസ്വം ബോർഡിനെ സമീപിച്ചു. എല്ലാ വിവരങ്ങളും സർക്കാരിന്റെ പരിഗണനയ്ക്ക് വിടാനാണ് ഉദ്ദേശിക്കുന്നത്.