Friday, September 18, 2026
No menu items!

subscribe-youtube-channel

HomeNewsKaviyoorതിരുവല്ല -...

തിരുവല്ല – മല്ലപ്പള്ളി – ചേലക്കൊമ്പ് റോഡ് പണികൾ പൂർത്തിയാക്കും: വർഗീസ് മാമ്മൻ

കവിയൂർ: തിരുവല്ല – മല്ലപ്പള്ളി- ചേലക്കൊമ്പ് റോഡിൻ്റെ പണികൾ വേഗത്തിൽ പൂർത്തിയാക്കാൻ മുൻഗണന നൽകുമെന്ന് നിയുക്ത തിരുവല്ല എംഎൽഎ അഡ്വ. വർഗീസ് മാമ്മൻ പറഞ്ഞു. കവിയൂർ, കുന്നന്താനം, മല്ലപ്പള്ളി, ആനിക്കാട് പഞ്ചായത്തുകളിലെ സ്വീകരണത്തിന് നന്ദി ചൊല്ലി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്ഥലമെടുപ്പ് പൂർത്തിയായിട്ടും പണികൾ തുടങ്ങാൻ കഴിഞ്ഞിട്ടില്ല. ബന്ധപ്പെട്ടവരുടെ അനാസ്ഥയാണ് ഇതിനു കാരണം. സംസ്ഥാന പാതകൾ കഴിഞ്ഞാൽ ജില്ലയിലെ പ്രാധാന്യമുള്ള റോഡാണ് ഇതെന്ന് വർഗീസ് മാമ്മൻ പറഞ്ഞു. ആനിക്കാട് -കോട്ടാങ്ങൽ ശുദ്ധജല പദ്ധതി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്നും വർഗീസ് മാമ്മൻ പറഞ്ഞു.
കവിയൂർ പഞ്ചായത്തിലെ മനയ്ക്കച്ചിറയിൽ ഉദ്‌ഘാടന സമ്മേളനത്തിൽ മണ്ഡലം സെക്രട്ടറി രാജൻ മണ്ണാമുറി അധ്യക്ഷത വഹിച്ചു.ഡിസിസി സെക്രട്ടറി കോശി പി.സഖറിയ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എബി മേക്കരിങ്ങാട്ട്, കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം ജോൺസൻ കുര്യൻ, യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി വി.ആർ.രാജേഷ്, തോമസ് കോശി, ജേക്കബ് മാത്യു, ബെൻസി അലക്സ്, എലിസബത്ത് മാത്യു എന്നിവർ പ്രസംഗിച്ചു.
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡൽഹി- വാരാണസി ഇൻഡിഗോ വിമാനത്തി‌ന് ബോംബ് ഭീഷണി

ന്യൂഡൽഹി : ഡൽഹിയില്‍ നിന്ന് വാരാണസിയിലേക്ക് പോകാനിരുന്ന ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. യാത്രക്കാരെ ഒഴിപ്പിച്ചു വിമാനം പരിശോധനയ്ക്കായി വിമാനത്താവളത്തിലെ ഐസൊലേഷൻ ബേയിലേക്ക് മാറ്റി. ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി.വ്യാജ സന്ദേശമാണ് ലഭിച്ചതെന്ന്...

മഴയും തുടർന്നുള്ള വെളളക്കെട്ടും:  അപ്പർകുട്ടനാട്ടിൽ വ്യാപകമായി കൃഷി നാശം

തിരുവല്ല: മഴയും തുടർന്നുള്ള വെളളക്കെട്ടിലും  അപ്പർകുട്ടനാട്ടിൽ വ്യാപകമായി കൃഷി നാശം. 3.16 കോടിയുടെ കൃഷി നാശം ഉണ്ടായതായിട്ടാണ് കണക്ക്. 117.63 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. ചാത്തങ്കരി ചാമപറമ്പിൽ വീട്ടിൽ  സോജന്റെ  500 ഏത്തവാഴകൾ...
- Advertisment -

Most Popular

- Advertisement -