Thursday, October 29, 2026
No menu items!

subscribe-youtube-channel

HomeNewsസാധാരണ പൗരന്റെ...

സാധാരണ പൗരന്റെ വീട്ടിൽ റെയ്ഡ് നടക്കുമ്പോൾ അയാളുടെ വീട്ടമുറ്റത്ത് മാത്രമാണോ പോലീസ് കയറുന്നത്: കേന്ദ്ര മന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം: സാധാരണ പൗരന്റെ വീട്ടിൽ റെയ്ഡ് നടക്കുമ്പോൾ അയാളുടെ വീട്ടമുറ്റത്ത് മാത്രമാണോ പോലീസ് കയറുന്നത്. സാധാരണക്കാരുടെ ഫോണൊന്നും വാങ്ങിച്ചുവയ്‌ക്കാറില്ലേയെന്നും സുരേഷ് ഗോപി ചോദിച്ചു. പോലീസ് എവിടെയായാലും കയറും. മെസിയുടെ പേരിലെ സാമ്പത്തികതട്ടിപ്പ് കേസിൽ റിപ്പോർട്ടർ ചാനലിൽ നടന്ന റെയ്ഡിൽ പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി.

മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചോദ്യത്തിന് അവരും സാധാരണ പൗരന്‍മാര്‍ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. അമിത് ഷായെ പിടിച്ചിറക്കിക്കൊണ്ടുപോകുന്ന ഫോട്ടോസ് ഉണ്ട്. അത് ഞാൻ കാണിച്ചുതരണോ. ഇവിടെയുള്ള വമ്പൻ മുതലാളിയുടെ വീട്ടിൽ കയറിയാലും ആദ്യം ഫോൺ പിടിച്ചുവാങ്ങിച്ചുവയ്‌ക്കും. അവരുടെ അടുക്കളയിലും ബെഡ്റൂമിലും കയറും. സീലിംഗുണ്ടെങ്കിൽ കുത്തിപ്പൊളിച്ചു നോക്കും. ഇതൊന്നും ഇന്ദിരാഗാന്ധിയുടെ കാലത്ത് തുടങ്ങിയതല്ല.

ഇൻകം ടാക്സ് റെയ്ഡുകളിൽ ഞാൻ എന്റെ കുട്ടിക്കാലം മുതൽ കണ്ടിട്ടുള്ളതാണ്. അതിലൊന്നും ഒരു മാറ്റവും വന്നിട്ടില്ല. ഇനി അങ്ങോട്ടും അങ്ങനെ തന്നെയാണ് മുന്നോട്ടുപോകുക സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രമന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രി പൂര്‍ണപിന്തുണയാണ് നല്‍കുന്നത്. മൂന്ന് വമ്പന്‍ പദ്ധതികള്‍ക്ക് മുഖ്യമന്ത്രി പിന്തുണ അറിയിച്ചതായും അത് ഏതൊക്കെയാണെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും, കഴിഞ്ഞ പത്തുവര്‍ഷം എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്ന് പിന്തുണ കിട്ടിയില്ലെന്നും സുരേഷ് ഗോപി  വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശിവരാത്രി ഉത്സവം : മാന്നാറിൽ ഗതാഗത ക്രമീകരണം

മാന്നാർ : തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് മാന്നാറിലെ സംസ്ഥാന പാതയിൽ നാളെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി.പകൽ 3 മുതൽ മാവേലിക്കര ഭാഗത്തേക്കുള്ള വാഹനങ്ങൾ പരുമല ജംക്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ്...

അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യം

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായി പരാതി നൽകിയ അതിജീവിതയെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചു .ജയിലിലായി 16 ദിവസത്തിന് ശേഷമാണ് രാഹുലിന് കോടതി ജാമ്യം അനുവദിച്ചത്. രണ്ടു...
- Advertisment -

Most Popular

- Advertisement -