Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsയുവാവിനെ മർദ്ദിച്ച്...

യുവാവിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം  മൊബൈൽ ഫോൺ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേരെ  പോലീസ് അറസ്റ്റ് ചെയ്തു

തിരുവല്ല :  യുവാവിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം പന്ത്രണ്ടായിരത്തോളം രൂപ വില വരുന്ന മൊബൈൽ ഫോൺ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേരെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. പൊടിയാടി ഐക്കര തെക്കേതിൽ രാജേഷ് കുമാർ ( 40 ) , പൊടിയാടി പടിഞ്ഞാശ്ശേരിൽ കൊച്ചുമോൻ എന്ന് വിളിക്കുന്ന ശിവാനന്ദൻ ( 56 ) എന്നിവരാണ് പിടിയിലായത്. ഇരവിപേരൂർ പാടത്തും പാലം ഏട്ടമല വീട്ടിൽ രാജീവിനെ (43) ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന സംഭവത്തിലാണ് പ്രതികൾ പിടിയിലായത്.

കർക്കിടക വാവ് ബലി ദിനമായ മൂന്നാം തീയതി ഉച്ചയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സ്പൈനൽ കോഡിന് പ്രശ്നമുള്ള രാജീവ് തൃക്കുന്നപ്പുഴയിലെ ബലിതർപ്പണ ചടങ്ങുകൾക്ക് ശേഷം മടങ്ങി വരവേ പുളിക്കീഴ് പാലത്തിന് സമീപമുള്ള കടയിൽ വിശ്രമിക്കാൻ ഇറങ്ങി. ഈ സമയം രാജേഷിന്റെ ഉടമസ്ഥതയിൽ ഉള്ള ഓട്ടോറിക്ഷയിൽ അമിതമായി മദ്യപിച്ച് എത്തിയ പ്രതികൾ അപ്രതീക്ഷിതമായി രാജീവിനെ ആക്രമിച്ച് മൊബൈൽ ഫോണുമായി കടന്നു കളയുകയായിരുന്നു. തുടർന്ന് രാജീവ് പുളിക്കീഴ് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എസ് എച്ച് ഒ അജിത് കുമാറിന്റെ നിർദേശപ്രകാരം എസ് ഐ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിന് ഒടുവിൽ പ്രതികളെ ബുധനാഴ്ച വൈകിട്ടോടെ പിടികൂടുകയായിരുന്നു.

ആക്രമണത്തിന് ഇരയായ രാജീവ് വ്യാഴാഴ്ച രാവിലെ പോലീസ് സ്റ്റേഷനിൽ എത്തി  പ്രതികളെ തിരിച്ചറിഞ്ഞു. സംഭവം നടന്ന പുളിക്കീഴ് പാലത്തിന് സമീപത്തെ കാട്ടിൽ നിന്നും ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അനധികൃത മത്സ്യബന്ധനം : ശക്തമായ നടപടി സ്വീകരിക്കും- ഫിഷറീസ് വകുപ്പ്

ആലപ്പുഴ: ഉള്‍നാടന്‍ മത്സ്യബന്ധനമേഖലയുടെ സുസ്ഥിര വികസനത്തിനും മത്സ്യസംരക്ഷണത്തിനും ഫിഷറീസ് വകുപ്പ് മണ്‍സൂണ്‍ കാലയളവില്‍ അനധികൃത മത്സ്യബന്ധന രീതികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ പ്രജനനത്തിനായി മത്സ്യങ്ങള്‍...

പാരീസ് ഒളിംപിക്സ് : ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി

പാരീസ് : പാരീസ് ഒളിമ്പിക്‌സ് പുരുഷ ജാവലിന്‍ ത്രോയില്‍ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി.രണ്ടാം റൗണ്ടില്‍ 89.45 മീറ്റർ എറിഞ്ഞാണ് നീരജ് വെള്ളി നേടിയത്.പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഞ്ചാം മെഡലാണിത്. 92.97 മീറ്റർ എറിഞ്ഞ പാക്കിസ്ഥാൻ...
- Advertisment -

Most Popular

- Advertisement -