Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsNationalഇന്ത്യയിലേക്ക് കടക്കാൻ...

ഇന്ത്യയിലേക്ക് കടക്കാൻ അതിർത്തിയിൽ തമ്പടിച്ച് ആയിരക്കണക്കിന് ബം​ഗ്ലാദേശികൾ

കൊൽക്കത്ത : ബംഗ്ലാദേശിൽ കലാപം തുടരുന്നതിനിടയിൽ ഇന്ത്യയിലേക്ക് കടക്കാൻ അതിർത്തിയിൽ തമ്പടിച്ച് ബം​ഗ്ലാദേശികൾ. ആയിരത്തോളം വരുന്ന ബംഗ്ലദേശ് അഭയാർഥികളാണ് ബംഗാളിലെ കൂച്ച് ജില്ലയിലെ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചത് .നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ബിഎസ്എഫിന്റെ ഗുവാഹട്ടി വിഭാഗം തടഞ്ഞ്‌ ഇവരെ തിരിച്ചയച്ചു.ഇവരിൽ അധികവും ഹിന്ദുക്കളാണെന്ന് ബിഎസ്എഫ് ഔദ്യോ​ഗിക പ്രസ്താവനയിലൂടെ അറിയിച്ചു.പ്രദേശം ബിഎസ്എഫ് വളഞ്ഞിരിക്കുകയാണ്.

ബം​ഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അതിർത്തിയിലെ സ്ഥിതി​ഗതികൾ നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ ഉന്നതതല സമിതിക്ക് രൂപം നൽകി.ഈസ്‌റ്റേൺ കമാൻഡ് ബിഎസ്എഫ് അഡീഷണൽ ഡയറക്ടർ ജനറൽ രവി ഗാന്ധിയാണ് സമിതിയെ നയിക്കുക. ബം​ഗ്ലാദേശിലെ ജയിലുകളിൽ നിന്നും ഭീകരർ ഉൾപ്പടെ 1,200-ലേറെ തടവുകാർ രക്ഷപ്പെട്ടതായാണ് റിപ്പോർ‌ട്ട്. ഇവർ ഇന്ത്യയിലേക്ക് കടന്നേക്കുമെന്നും മുന്നറിയിപ്പുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിങ്ങര പഞ്ചായത്തിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക്  ലാപ്ടോപ്പ് വിതരണം ചെയ്തു

തിരുവല്ല : പെരിങ്ങര  ഗ്രാമപഞ്ചായത്ത് 2025-26 സാമ്പത്തിക വർഷത്തെ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് നൽകുന്ന ലാപ്ടോപ്പുകളുടെ വിതരണ ഉദ്ഘാടനം പ്രസിഡന്റ് എബ്രഹാം തോമസ് നിർവഹിച്ചു. വൈസ് പ്രസിഡണ്ട്...

സുപ്രീംകോടതി ഭരണഘടനാ ബഞ്ച് സാധുവായി പ്രഖ്യാപിച്ചതിനെതിരെ സംസ്ഥാന  സർക്കാർ  ബിൽ പാസാക്കിയാൽ നിലനിൽക്കുന്നതല്ല –  റിട്ട. ജസ്റ്റിസ്‌  ബി. കമാൽ പാഷ

കോട്ടയം :  മലങ്കര സഭയുടെ 1934- ലെ ഭരണഘടന, 1995 - ലെയും 2017- ലെയും സുപ്രീംകോടതി ഭരണഘടനാ ബഞ്ച്  സാധുവായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെതിരെ സംസ്ഥാന  സർക്കാർ  ബിൽ പാസാക്കിയാൽ നിലനിൽക്കുന്നതല്ലായെന്ന് റിട്ട....
- Advertisment -

Most Popular

- Advertisement -