Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsജനറൽ ആശുപത്രിയിലെ...

ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പൊലീസിൽ പരാതി

പത്തനംതിട്ട : പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പൊലീസിൽ പരാതി. മോർച്ചറിയിൽ മൃതദേഹം സൂക്ഷിക്കുന്നതിനുള്ള അനുമതി പത്രത്തിൽ ഒപ്പീടീപ്പിക്കുവാൻ എത്തിയ ആളിനോട് മോശമായി പെരുമാറിയെന്നാരോപിച്ചാണ് ഡോക്ടർക്കെതിരെ പൊലീസിൽ പരാതി ലഭിച്ചത്. ജനറൽ ആശുപത്രിയിലെ ഓർത്തോപീഡിക് സർജൻ ഡോ. എം. ജെ.സുരേഷ് കുമാറിനെതിരെയാണ് പ്രക്കാനം സ്വദേശി പി.കെ. സുനിൽ കുമാർ പരാതി നൽകിയത്.

സുനിൽകുമാറിൻ്റെ ബന്ധുവായ യുവതി തൊണ്ടയിൽ ഭക്ഷണം കുടുങ്ങി മരിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നതിന് ഡോക്ടറുടെ സമ്മതപത്രം ആവശ്യമായിരുന്നു. ഇതിനായി ഒപിയിൽ എത്തി ഡോക്ടറെ സമീപിച്ചപ്പോഴാണ് ഡോക്ടർ തട്ടിക്കയറുകയും മറ്റുള്ളവരുടെ മുൻപിൽ വച്ച് അപമാനിക്കുകയും ചെയ്തുവെന്ന് കാട്ടി സുനിൽകുമാർ പത്തനംതിട്ട പൊലീസിൽ പരാതി നൽകിയത്. ഇതു സംബന്ധിച്ച് സ്ഥലം എം എൽഎയും ആരോഗ്യ മന്ത്രിയുമായ വീണാ ജോർജിനും പരാതി നൽകിയതായി സുനിൽകുമാർ പറഞ്ഞു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോഴിക്കോട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം :നിരവധി പേർക്ക് പരുക്ക്

കോഴിക്കോട്:കോഴിക്കോട് കടലുണ്ടി മണ്ണൂർ പഴയ ബാങ്കിന് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു.18 പേര്‍ക്ക് പരുക്കേറ്റു.കൊല്ലം കൊട്ടുക്കൽ ആലംകോട് മനു ഭവനിൽ മോഹൻദാസിന്റെ മകൻ അമൽ (28) ആണ് മരിച്ചത്. തിരുവനന്തപുരത്ത്...

പെരിയ കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത 4 കോൺ​ഗ്രസ് നേതാക്കളെ പുറത്താക്കി

കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത 4 കോൺ​ഗ്രസ് നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കെപിസിസി അംഗം ബാലകൃഷ്ണൻ പെരിയ, മുൻ ബ്ലോക്ക് പ്രസിഡന്റ് രാജൻ പെരിയ, മുൻ മണ്ഡലം...
- Advertisment -

Most Popular

- Advertisement -