Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeSpiritualതിരുവല്ല ശ്രീവല്ലഭ...

തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ നിറപുത്തരി നടന്നു

തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ നിറപുത്തരി നടന്നു. ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസർ അനിത ജീ നായരുടെ നേതൃത്വത്തിൽ ദേവസ്വം ജീവനകാരുടെയും ഉപദേശക സമിതിയും, ഭക്തജനങ്ങളുടെയും സഹകരണത്തോടെ പുലർച്ചെ 5:30 ന് ഗോവിന്ദൻ കുളങ്ങര ദേവി ക്ഷേത്രത്തിൽ നിന്നും നിറപുത്തരിക്കായി പ്രത്യേകം തയ്യാറാക്കിയ നെല്ല് കതിരുകൾ എതിരേൽപ്പോടെ ക്ഷേത്രത്തിൽ എത്തിച്ചു.

തുടർന്ന് ക്ഷേത്ര മേൽശാന്തിമാരായ ശ്രീകുമാർ ചൂരുർമഠം, രമേശ് വിഷ്ണു എന്നിവരുടെ കാർമ്മികത്വത്തിൽ പുജകൾ നടത്തി. നെല്ല്കതിരുകൾ ശ്രീവല്ലഭ സ്വാമിക്കും, സുദർശന മൂർത്തിക്കും സമർപ്പിച്ചതിന് ശേഷം ഭക്തർക്ക് വിതരണം ചെയ്യതു.

ക്ഷേത്ര ജീവനകാരയ ഗോപൻ, രാജേന്ദ്രൻ, പ്രവീൺ, ബിജു, അലേഷ്, അനി, ഉപദേശക സമിതി സെക്രട്ടറി, സനിൽകുമാർ, വൈസ് പ്രസിഡന്റ് ഷാബു, രാജശേഖരൻ എന്നിവർ  നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വീട്ടിൽ നിന്നിറങ്ങുകയും പിന്നീട് കാണാതാവുകയും ചെയ്ത യുവാവിനെ പൊലീസ് കണ്ടെത്തി

പന്തളം:ക്ഷേത്ര ദർശനത്തിന്റെ പേരിൽ വീട്ടിൽ നിന്നിറങ്ങുകയും പിന്നീട് കാണാതാവുകയും ചെയ്ത യുവാവിനെ ഒരു മാസത്തിന് ശേഷം തൃശൂരിൽ നിന്ന് പൊലീസ് കണ്ടെത്തി.കീരുകുഴി ഭഗവതിക്കും പടിഞ്ഞാറ് അനുപം ചാങ്കൂരേത്ത് വീട്ടിൽ അനൂപ് കൃഷ്ണനെ (30)...

റാന്നി വലിയ കലുങ്കിലെ കനാൽ പാലത്തിന് അടിയിൽ  കണ്ടെയ്നർ ലോറി കുടുങ്ങി

പത്തനംതിട്ട: സംസ്ഥാന പാതയിൽ റാന്നി വലിയ കലുങ്കിലെ കനാൽ പാലത്തിന് അടിയിൽ  കണ്ടെയ്നർ ലോറി കുടുങ്ങി. തിരക്കേറിയ പാതയിൽ രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഉതിമൂട് വലിയ കലുങ്കിൽ കൂടി കടന്നുപോകുന്ന പമ്പ...
- Advertisment -

Most Popular

- Advertisement -