Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsഷിരൂരിൽ അർ‌ജുനായുള്ള...

ഷിരൂരിൽ അർ‌ജുനായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും

ഷിരൂർ : ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനു വേണ്ടിയുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. നാവിക സേനയുടെ നേതൃത്തിൽ ​ഗം​ഗാവലി പുഴ കേന്ദ്രീകരിച്ചാകും ഇന്ന് തിരച്ചിൽ നടത്തുക.ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സോണാർ പരിശോധന നടത്തും.നേരത്തെ നാല് പോയിൻ്റുകളിലാണ് ട്രക്കിന്റെ സ്ഥാനം സംബന്ധിച്ച് സി​ഗ്നലുകൾ ലഭിച്ചത്.പുഴയിലെ അതിശക്തമായ അടിയൊഴുക്കിൽ‌ ഇതിന്റെ സ്ഥാനം മാറിയിട്ടുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട് .

അർജുനൊപ്പം രണ്ട് കർണാടക സ്വദേശികളെയും കണ്ടെത്തേണ്ടതുണ്ട്. ഉത്തര കന്ന‍ഡ ജില്ലാ കളക്ടർ, കാർവാർ എംഎൽഎ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ഉന്നതതല യോ​ഗത്തിലാണ് തിരച്ചിൽ വീണ്ടും ആരംഭിക്കാൻ തീരുമാനമായത്. അർ‌ജുനായുള്ള തിരച്ചിൽ വൈകിപ്പിക്കുന്നതിനെതിരെ ഉത്തര കന്നഡ ഭരണകൂടത്തിനെതിരെ അർജുന്റെ കുടുംബം രം​ഗത്തെത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലപ്പുറത്ത് എൻഐഎ റെയ്ഡ് : 4 എസ് ഡി പി ഐ പ്രവർത്തകർ കസ്റ്റഡിയിൽ

മലപ്പുറം : മലപ്പുറം മഞ്ചേരിയിൽ എൻഐഎ റെയ്ഡ്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു പരിശോധന. എസ് ഡി പി ഐ ബ്രാ‍ഞ്ച് പ്രസിഡന്റ് ഉൾപ്പെടെ നാല് പേരെ എൻഐഎ സംഘം കസ്റ്റഡിയിലെടുത്തു. ചെങ്ങര, മംഗലശേരി,...

അതിശക്തമായ മഴ : നാല് ജില്ലകളിൽ ഓറഞ്ച് അലർ‌ട്ട്

പത്തനംതിട്ട : സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത . നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉൾപ്പടെ 11 ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച്...
- Advertisment -

Most Popular

- Advertisement -