Saturday, September 19, 2026
No menu items!

subscribe-youtube-channel

HomeNewsKochiഹേമ കമ്മിറ്റി...

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടാം : ഹൈക്കോടതി

കൊച്ചി : ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാമെന്ന് ഹൈക്കോടതി. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹർജി കോടതി തള്ളി .ജസ്റ്റീസ് വിജി അരുണാണ് വിധി പ്രസ്താവിച്ചത്.റിപ്പോ‍‍ർട്ട് ഒരാഴ്ചക്ക് ശേഷമേ റിപ്പോ‍‍ർട്ട് പുറത്തുവിടാവൂ എന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

റിപ്പോർട്ടിലെ വിവരങ്ങൾ വ്യക്തികളുടെ സ്വകാര്യതയെ ലംഘിക്കുന്നതാണെന്നും മൊഴി നൽകിയവരുടെ ജീവനു തന്നെ ഭീഷണിയാകുമെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. ഹർജി നിയമപരമായി നിലനിൽക്കുന്നതല്ലെന്നും റിപ്പോർട്ട്‌ ഹർജികാരനെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടികാട്ടി. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ നിർദേശമനുസരിച്ചു വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നവയും അവരെ തിരിച്ചറിയാൻ സഹായിക്കുന്നവയുമായ ഭാഗങ്ങൾ നീക്കിയാണ് റിപ്പോർട്ട് പുറത്തു വിടുന്നതെന്നും കോടതി പറഞ്ഞു.

സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും നീതിനിഷേധങ്ങളും തൊഴില്‍സാഹചര്യങ്ങളും പഠിക്കാന്‍ രൂപീകരിച്ച കമ്മീഷനാണ് ഹേമ കമ്മീഷൻ.2019 ഡിസംബറിലാണ് കമ്മീഷന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിപിഐ എം ഏകദിന പൊളിറ്റ് ബ്യൂറോ യോഗം ദില്ലിയിൽ ഇന്ന്

ന്യൂഡൽഹി : സി പി ഐ എം ഏകദിന പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ, സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി...

Kerala Lotteries Results : 29-01-2025 Fifty Fifty FF-127

1st Prize Rs.1,00,00,000/- FD 378982 (KOZHIKKODE) Consolation Prize Rs.8,000/- FA 378982 FB 378982 FC 378982 FE 378982 FF 378982 FG 378982 FH 378982 FJ 378982 FK 378982...
- Advertisment -

Most Popular

- Advertisement -