Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsഅർജുനായുള്ള തെരച്ചിൽ...

അർജുനായുള്ള തെരച്ചിൽ ഇന്നും തുടരുന്നു : നാവിക സേനയും ഇറങ്ങും

ഷിരൂർ : ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അർജുനായുള്ള തെരച്ചിൽ ഇന്നും തുടരുന്നു .മത്സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ . തെരച്ചിലിനായി ഇന്ന് നാവിക സേനയും ഇറങ്ങുമെന്ന് കാർവർ എസ് പി അറിയിച്ചു.നാവിക സേനയുടേത് അടക്കം 50 സേനാംഗങ്ങൾ ഇന്ന് തെരച്ചിലിൽ പങ്കെടുക്കും.

ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിൽ നടന്ന ഇന്നലത്തെ തിരച്ചിലില്‍ അര്‍ജുന്റെ ലോറിയിലുണ്ടായിരുന്ന ഹൈഡ്രോളിക് ജാക്കി കണ്ടെത്തിയിരുന്നു. ഗംഗാവലി പുഴയിലെ ഒഴുക്കിൻ്റെ ശക്തി കുറഞ്ഞതിനാൽ തെരച്ചിൽ എളുപ്പമാകുമെന്നാണ് വിലയിരുത്തൽ.നല്ല വെയിലുള്ള സമയം നോക്കി തിരച്ചില്‍ നടത്തിയാല്‍ കൂടതല്‍ ഗുണകരമാകുമെന്നാണ് ഈശ്വര്‍ മല്‍പെ അഭിപ്രായപ്പെട്ടത്. ലോറിയുടെ ജാക്കി കിട്ടിയ സ്ഥലം കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അനസ്തേഷ്യ നൽകിയതിനെ തുടർന്ന് 4 വയസുകാരൻ മരിച്ച സംഭവം:പൊലീസ് കേസെടുത്തു

മലപ്പുറം: അനസ്തേഷ്യ നൽകിയതിനെ തുടർന്ന് 4 വയസുകാരൻ മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ്‌ ഷാനിൽ(4)...

തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയുടെ നവതി ലോഗോ പ്രകാശനം ചെയ്തു

തിരുവല്ല : തൊണ്ണൂറു വർഷങ്ങൾക്കുമുമ്പ് രാജവൈദ്യൻ ആയിരുന്ന ദിവാൻ ബഹാദൂർ ഡോ. വി വർഗീസ് ആരംഭിച്ച സായിപ്പിന്റെ ആശുപത്രി എന്ന് അറിയപ്പെടുന്ന തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയുടെ നവതി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട്...
- Advertisment -

Most Popular

- Advertisement -