Saturday, January 31, 2026
No menu items!

subscribe-youtube-channel

HomeNewsസ്നേഹത്തിൻ്റെ മാനവികത...

സ്നേഹത്തിൻ്റെ മാനവികത വളർത്തണം – ഡോ.ഗീവർഗീസ് മാർ ബർണബാസ്

തിരുവല്ല: സ്നേഹത്തിലൂടെ എല്ലാവരെയും ചേർത്തു നിർത്തുന്ന മാനവികത വളർത്തണമെന്നും പ്രലോഭനങ്ങളും പ്രതിസന്ധികളും ജീവിതത്തെ പരാജയപ്പെടുത്തുകയല്ല മറിച്ച് സാധ്യതകളായി തിരിച്ചറിഞ്ഞ് ജീവിത വിജയം കൈവരിക്കാൻ സാധിക്കുമെന്നും മലങ്കര ഓർത്തഡോക്സ് സഭ സുൽത്താൻ ബത്തേരി ഭദ്രാസന അധ്യക്ഷൻ ഡോ.ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലിത്താ പറഞ്ഞു.
വൈ.എം.സി.എ സബ് റീജണിൻ്റെ ആഭിമുഖ്യത്തിൽ കാരയ്ക്കൽ സെൻ്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടന്ന കാൽവറി ക്രൂശിൽ കാണും സ്നേഹം – എന്ന പീഡാനുഭവ വാര പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സബ് റീജൻ ചെയർമാൻ ലിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു. വികാരി റവ. എബ്രഹാം വർഗീസ്, ജനറൽ കൺവീനർ ജോജി പി. തോമസ്, റവ. സഖറിയ ജോൺ, റവ രാജു തോമസ്,  വർഗീസ് ടി. മങ്ങാട്, കെ.സി മാത്യു, ഓർത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റിയംഗം മത്തായി ടി.വർഗീസ്, കൺവീനർ ഉമ്മൻ വർഗീസ്, കുര്യൻ ചെറിയാൻ എന്നിവർ പ്രസംഗിച്ചു. വളഞ്ഞവട്ടം സെന്റ് മേരീസ് ഓർത്തഡോക്സ് ഗായകസംഘം ആരാധന ഗാനാലാപനം നടത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അകപ്പൊരുൾ സാഹിത്യ വേദി ഒക്ടോബർ മാസ പരിപാടി

തിരുവല്ല : അകപ്പൊരുൾ സാഹിത്യ വേദി ഒക്ടോബർ മാസ പരിപാടി തിരുവല്ല വൈ എം സി എ ലൈബ്രറി ഹാളിൽ പ്രൊ. ഏ.ടി ളാത്തറയുടെ അദ്ധ്യക്ഷതയിൽ നടന്നു. യുവകവി സുമേഷ് കൃഷ്ണൻ സ്വന്തം...

വിമാനാപകടത്തിൽ മരിച്ച സൈനികൻ ഇലന്തൂർ സ്വദേശി തോമസ് ചെറിയാൻ്റെ ബന്ധുക്കളെ  അനിൽ ആൻറണി സന്ദർശിച്ചു

കോഴഞ്ചേരി : 56 വർഷം മുൻപ് സൈനിക വിമാനാപകടത്തിൽ മരിച്ച സൈനികൻ ഇലന്തൂർ സ്വദേശി തോമസ് ചെറിയാൻ്റെ ബന്ധുക്കളെ ബി ജെ പി ദേശീയ നേതാവ് അനിൽ ആൻറണി സന്ദർശിച്ചു. ഇലന്തൂർ ഭഗവതി...
- Advertisment -

Most Popular

- Advertisement -