Saturday, November 14, 2026
No menu items!

subscribe-youtube-channel

HomeNewsഅധ്യാപികയെ മർദ്ദിച്ച...

അധ്യാപികയെ മർദ്ദിച്ച സംഭവത്തിൽ പ്രദേശവാസിയായ യുവാവിനെ  പൊലീസ്  കസ്റ്റഡിയിലെടുത്തു

പത്തനംതിട്ട : മലയാലപ്പുഴയിൽ പിടിഎ യോഗത്തിനിടെ പ്രധാന അധ്യാപികയെ മർദ്ദിച്ച സംഭവത്തിൽ പ്രദേശവാസിയായ യുവാവിനെ മലയാലപ്പുഴ പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തു

ബുധനാഴ്ച വൈകിട്ട് 3.30 നാണ് സംഭവം നടന്നത്. കോഴിക്കുന്നത്ത് കെഎച്ച്എം എൽപിഎസ് പ്രധാനാധ്യാപിക ഗീതാരാജ് ആണ് പരാതിക്കാരി. സംഭവത്തിൽ പ്രദേശവാസിയായ വിഷ്‌ണു (32) വിനെ ആണ് കസ്റ്റഡിയിൽ എടുത്തതായി മലയാലപ്പുഴ പൊലിസ് അറിയിച്ചത്.

സ്‌കൂളിൽ പിടിഎ യോഗത്തിനിടെ അസഭ്യവർഷവുമായി യുവാവ് കടന്നു വരികയായിരുന്നു. പിടിഎ യോഗം നടക്കുകയാണെന്നും നിങ്ങൾ പോകണമെന്നും പ്രധാനാധ്യാപിക പറഞ്ഞു. നിർബന്ധപൂർവം ക്ലാസ് മുറിയിൽ കയറിയ യുവാവ് പ്രധാനാധ്യാപികയെ അടിച്ചു വീഴ്ത്തിയെന്ന് പരാതിയിൽ പറയുന്നു.

സംഭവം അറിഞ്ഞെത്തിയ അധ്യാപികയുടെ ഭർത്താവിനെയും ഇയാൾ മർദ്ദിച്ചതായി ആക്ഷേപമുണ്ട്. സ്‌കൂളിലെ പൂർവ വിദ്യാർത്ഥി കൂടിയായ ഇയാൾ എന്തു കാരണത്താലാണ് അധ്യാപികയെ മർദ്ദിച്ചതെന്ന് അന്വേഷിക്കുകയാണെന്ന് മലയാലപ്പുഴ പോലീസ് അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവാക്കളിൽ എച്ച്ഐവി വ്യാപകം ; കോളേജുകളിൽ പരിശോധന നിർബന്ധമാക്കാൻ കർണാടക സർക്കാർ

ബംഗളുരു : കർണാടകയിലെ യുവാക്കൾക്കിടയിൽ എച്ച്ഐവി രോഗബാധിതരുടെ എണ്ണം ഗണ്യമായി വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ എല്ലാ കോളേജ് വിദ്യാർഥികളിലും എച്ച്.ഐ.വി സ്‌ക്രീനിങ്ങും കൗൺസിലിങ്ങും നടത്താൻ കർണാടക സർക്കാർ .എൻജിനീയറിംഗ്, ആർട്സ്, സയൻസ് തുടങ്ങി സർക്കാർ,...

വാണിജ്യ പാചകവാതക വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി : രാജ്യത്ത് പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വില 50 രൂപയാണ് കൂട്ടിയത്. കേന്ദ്രബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെയാണ് എണ്ണക്കമ്പനികളുടെ നടപടി. വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില...
- Advertisment -

Most Popular

- Advertisement -