Monday, September 7, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവ്യാജതിരിച്ചറിയൽ രേഖ...

വ്യാജതിരിച്ചറിയൽ രേഖ ഉപയോഗിച്ചു ബാലവേല ; ജാഗ്രത വേണമെന്നു ബാലാവകാശ സംരക്ഷണ കമ്മീഷൻ

കോട്ടയം : ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന കുട്ടികളെ വ്യാജതിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചു ബാലവേല ചെയ്യിക്കുന്നതിനെതിരേ ജാഗ്രത പുലർത്തണമെന്നു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം എൻ. സുനന്ദ. ബാലവേല – ബാലവിവാഹം നിർമാർജന സംബന്ധിച്ചു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കോട്ടയം നാഗമ്പടം സീസർ പാലസ് ഹോട്ടൽ ഹാളിൽ സംഘടിപ്പിച്ച ജില്ലാതല കർത്തവ്യ വാഹകരുടെ മേഖലാതല കൂടിയാലോചനായോഗം ഉദ്ഘാടനം ചെയ്തുകൊണ്ടു പ്രസംഗിക്കുകയായിരുന്നു എൻ. സുനന്ദ.

രാജ്യത്തു ബാലവേലയും ബാലവിവാഹവും തീർത്തും കുറവുള്ള സംസ്ഥാനമാണ് കേരളം. എന്നാൽ ഇതരസംസ്ഥാനതൊഴിലാളികൾക്കൊപ്പവും അല്ലാതെയും എത്തുന്ന കുട്ടികളെ വ്യാജതിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചു 18 വയസ് പിന്നിട്ടുവെന്നു കാട്ടി തൊഴിൽ സ്ഥലങ്ങളിൽ ഉപയോഗിക്കുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെതിരേ ശക്തമായ നടപടിയെടുത്തിട്ടുണ്ട്. നിയമം ശക്തമായി നടപ്പാക്കിയാൽ മാത്രമേ ബാലവേല പൂർണമായും നിർമാർജനം ചെയ്യാനാവൂ. 100 ശതമാനവും ബാലവേല-ബാലവിവാഹ മുക്തമാക്കി കേരളത്തെ മാറ്റാനാകുമെന്നും കമ്മിഷൻ അംഗം എൻ. സുനന്ദ പറഞ്ഞു.

കമ്മിഷൻ അംഗങ്ങളായ ടി.സി. ജലജമോൾ, ഡോ. എഫ്. വിൽസൺ എന്നിവർ പ്രസംഗിച്ചു.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലാതല കർത്തവ്യ വാഹകരാണു യോഗത്തിൽ പങ്കെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തീവ്രമഴ: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലെർട്ട്

തിരുവനന്തപുരം:  തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ  ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലെർട്ട്. ശക്തമായ മഴ പ്രതീക്ഷിക്കുന്ന പത്തനംതിട്ട, കോട്ടയം,എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് മഞ്ഞ അലെർട്ടും നൽകി. 28 വരെ...

വിഡിഎസ് സർക്കാരിന്‍റെ രണ്ടാം മന്ത്രിസഭ യോഗം ഇന്ന് : വകുപ്പുവിഭജനത്തിൽ തർക്കം തുടരുന്നു

തിരുവനന്തപുരം : വിഡി സതീശൻ സർക്കാരിന്‍റെ രണ്ടാം മന്ത്രിസഭ യോഗം ഇന്ന് രാവിലെ ചേരുന്നു .എന്നാൽ വകുപ്പ് വിഭജനത്തിൽ തർക്കം ശക്തമായി തുടരുകയാണ്. അധികാരമേറ്റ് മൂന്ന് ദിവസമായിട്ടും മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ചുള്ള വിജ്ഞാപനം...
- Advertisment -

Most Popular

- Advertisement -