Wednesday, August 12, 2026
No menu items!

subscribe-youtube-channel

HomeNewsസിനിമ പ്രേക്ഷക...

സിനിമ പ്രേക്ഷക കൂട്ടായ്മയുടെ അഞ്ചാമത് ക്യാപ്റ്റൻ രാജു പുരസ്കാരം – ജയറാമിന്

പത്തനംതിട്ട : സിനിമയുടെ വിവിധ മേഖലകളിൽ നൽകിയ സംഭാവനകൾ പരിഗണിച്ച് നടൻ ജയറാമിന് ഇത്തവണത്തെ ക്യാപ്റ്റൻ രാജു പുരസ്കാരം നൽകുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.

സ്വഭാവ വേഷങ്ങൾ, ഹാസ്യ – വില്ലൻ കഥാപാത്രങ്ങൾ, നായകൻ എന്നിങ്ങനെയായി മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ 252 ൽ അധികം സിനിമകളിൽ ജയറാം അഭിനയിച്ചിട്ടുണ്ട്.  മിമിക്രി കലാകാരനും ചെണ്ട താള വിദ്വാനും, ഗായകനുമാണ് ജയറാം. പത്മശ്രീ പുരസ്കാരം നേടിയിട്ടുള്ള ജയറാമിന് രണ്ട് സംസ്ഥാന ചലച്ചിത്ര അവാർഡുകളും, തമിഴ്നാട് സർക്കാരിൻ്റെ ചലച്ചിത്ര അവാർഡുകളും നാല് ഫിലിംഫെയർ അവാർഡുകളും ലഭിച്ചിട്ടുണ്ട്. മികച്ച കർഷകനുള്ള സംസ്ഥാന അവാർഡും ജയറാം നേടിയിട്ടുണ്ട്.

അനശ്വര നടനായ ക്യാപ്റ്റൻ രാജുവിൻ്റെ പേരിൽ 2020 ൽ ആണ് സിനിമ പ്രേക്ഷക കൂട്ടായ്മ അവാർഡ് സംഘടിപ്പിച്ചത്. ആദ്യ അവാർഡിന് നടൻ ജനാർദ്ദനൻ അർഹനായി, 2021 ൽ സംവിധായകൻ ബാലചന്ദ്ര മേനോൻ, 22 ൽ  സംവിധായകൻ ജോണി ആൻ്റണി, 23 ൽ നടൻ ലാലൂ അലക്സ് എന്നിവർ പുരസ്കാരത്തിന് അർഹരായി.

സെപ്റ്റംമ്പർ  17 ന് വൈകിട്ട്  4 ന് എറണാകുളത്ത് സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും. ഭാരവാഹികളായ സലിം പി ചാക്കോ, പി സക്കീർ ശാന്തി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിഖ്യാ സുന്നഹദോസ് വാർഷികം ക്രൈസ്തവ സഭകളുടെ യോജിപ്പിനെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : ക്രിസ്തീയ വിശ്വാസത്തിൻ്റെ ആത്മീയ അടിത്തറയാണ് നിഖ്യാ സുന്നഹദോസെന്ന് മലങ്കര സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. 1700 -ാം വാർഷികം  ക്രൈസ്തവ സഭകളുടെ യോജിപ്പിനെ...

കുടുംബസംഗമവും മഹാത്മാഗാന്ധി അനുസ്മരണയോഗവും

തിരുവല്ല : മുണ്ടിയപ്പള്ളി രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി കുടുംബസംഗമവും മഹാത്മാഗാന്ധിജി അനുസ്മരണയോഗവും നടത്തി .സ്റ്റേറ്റ് ലോയേഴ്സ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് വിസി സാബു യോഗം ഉദ്ഘാടനം ചെയ്‌തു .മനുഷ്യ നന്മയ്ക്കായിട്ട്...
- Advertisment -

Most Popular

- Advertisement -