Wednesday, December 4, 2024
No menu items!

subscribe-youtube-channel

HomeNewsമകളെ ലൈംഗികമായി...

മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് മരണം വരെ കഠിനതടവും 1.90 ലക്ഷം പിഴയും

തിരുവനന്തപുരം : മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് മരണം വരെ കഠിനതടവും 1.90 ലക്ഷം പിഴയും വിധിച്ച് തിരുവനന്തപുരം പോക്‌സോ ജില്ലാ കോടതി.വിവിധ വകുപ്പുകളിലായി മൂന്നു തവണ മരണം വരെ കഠിനതടവാണ് തിരുവനന്തപുരം പോക്‌സോ ജില്ലാ ജഡ്ജി എം.പി.ഷിബു വിധിച്ചത് .പിഴയിൽ 1.5 ലക്ഷം രൂപ കുട്ടിക്കു നല്‍കണം

കുട്ടിക്ക് ഒന്നര വയസുള്ളപ്പോൾ അമ്മ മരിച്ചിരുന്നു. പിതാവിന്റെ സംരക്ഷണയിലായിരുന്ന പെൺകുട്ടിയെ ഒന്നാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ മുപ്പത്തിയേഴുകാരനായ പിതാവ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. 2023-ൽ 15-ാം വയസ്സിലാണ് പിതാവ് പീഡിപ്പിക്കുന്ന വിവരം പെൺകുട്ടി ക്ലാസ് ടീച്ചറോടു പറഞ്ഞത്.തുടര്‍ന്നു പൊലീസ് കേസെടുത്ത് പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പക്ഷിപ്പനി : വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം വില്‍പനയും ഉപയോഗവും നിരോധിച്ചു

ആലപ്പുഴ : ജില്ലയിലെ പക്ഷിപ്പനി സംശയിക്കുന്നതും ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നതിനാൽ  വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം വില്‍പനയും ഉപയോഗവും നിരോധിച്ചു. കൈനകരി, ആര്യാട്, മാരാരിക്കുളം തെക്ക്, ചേര്‍ത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീര്‍മുക്കം, ചേര്‍ത്തല...

ഉഷ്ണതരംഗ സാഹചര്യം: ആലപ്പുഴയിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം : ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, ആലപ്പുഴ ജില്ലയിൽ ഉയർന്ന താപനില...
- Advertisment -

Most Popular

- Advertisement -