Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsകള്ളുഷാപ്പിൽ എക്സൈസ്...

കള്ളുഷാപ്പിൽ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ 20 ലിറ്റർ സ്പിരിറ്റ് പിടികൂടി

തിരുവല്ല : തിരുവല്ല പെരിങ്ങരയിലെ സ്വാമിപാലത്ത് പ്രവർത്തിക്കുന്ന കള്ളു ഷാപ്പിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ 20 ലിറ്റർ സ്പിരിറ്റ് പിടികൂടി.  ഷാപ്പിന്റെ പിൻവശത്തെ ഷെഡ്ഡിന്റെ പുറകിൽ 5 ലിറ്ററിൻ്റെ നാല് കന്നാസുകളിലായി സൂക്ഷിച്ചിരുന്ന സ്പിരിറ്റ് ആണ് ബുധനാഴ്ച രാവിലെ 7 മണിയോടെ നടത്തിയ റെയ്ഡിൽ പിടികൂടിയത്.

വില്പനയ്ക്കായി എത്തിക്കുന്ന കള്ളിന് വീര്യം കൂട്ടാനായാണ് സ്പിരിറ്റ് എത്തിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഷാപ്പിന്റെ ലൈസൻസിയായ തൃശ്ശൂർ സ്വദേശി പി എ സുരേഷിനെതിരെ കേസെടുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർ മുകേഷ് കുമാർ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ മനോജ് കുമാർ, പ്രിവൻ്റീവ് ഓഫീസർ മനു, സിവിൽ എക്സൈസ് ഓഫീസർമാരായ വിശാഖ്, സുബിൻ എന്നിവർ അടങ്ങുന്ന സംഘമാണ്  റെയ്ഡിന് നേതൃത്വം നൽകിയത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുത്തൂരിൽ വൻ കഞ്ചാവ് വേട്ട: രണ്ടുപേർ പൊലീസിന്റെ പിടിയിൽ

തിരുവല്ല : എം സി റോഡിലെ തിരുവല്ല മുത്തൂരിൽ വൻ കഞ്ചാവ് വേട്ട.  പാഴ്സൽ സർവീസിന്റെ മറവിൽ നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തുകയായിരുന്ന 20 കിലോഗ്രാമോളം തൂക്കം വരുന്ന കഞ്ചാവുമായി രണ്ടുപേർ പൊലീസിന്റെ...

അർത്തുങ്കൽ പള്ളിപ്പെരുന്നാൾ: ദൈനംദിന വിലയിരുത്തലിന് പ്രത്യേക സംഘം -മന്ത്രി പി പ്രസാദ്

ആലപ്പുഴ: ജനുവരി 10 മുതൽ 27 വരെ നടക്കുന്ന അർത്തുങ്കൽ പള്ളിപ്പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിന് സർക്കാരിൻറെ വിവിധ വകുപ്പുകളുടെ ഭാഗത്തുനിന്നുള്ള പ്രവർത്തനം  ഏകോപിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനും അഞ്ച് വകുപ്പുകളുടെ ഉയർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക...
- Advertisment -

Most Popular

- Advertisement -